Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:36 AM IST Updated On
date_range 24 April 2022 5:36 AM ISTകിണറ്റിൽവീണ പൂച്ചയെ രക്ഷപ്പെടുത്തി
text_fieldsbookmark_border
അടൂർ: കിണറ്റിൽവീണ പൂച്ചയെ അഗ്നിരക്ഷസേന രക്ഷപ്പെടുത്തി. പന്നിവിഴ വിളയിൽ വീട്ടിൽ ഗോകുലിന്‍റെ വീട്ടുമുറ്റത്തെ കിണറ്റാലാണ് പൂച്ച അകപ്പെട്ടത്. 35 അടി ആഴവും എട്ടടിയോളം വെള്ളവുമുള്ള കിണറിൽ പൂച്ച കുടുങ്ങിക്കിടക്കുകയായിരുന്നു. കോൺക്രീറ്റ് മേൽമൂടി ഉപയോഗിച്ച് ഭാഗികമായി അടച്ചിട്ടുള്ളതിനാൽ വായുസഞ്ചാരം കുറവായിരുന്ന കിണറ്റിൽ ഇറങ്ങിയെങ്കിലും രക്ഷാപ്രവർത്തനം ബുദ്ധിമുട്ടായതിനാൽ കരയിൽനിന്ന് നെറ്റ് ഉപയോഗിച്ച് പൂച്ചയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ശ്വസനോപകരണം ധരിച്ച് അഗ്നിരക്ഷ ഓഫിസർ സൂരജ് കിണറ്റിലിറങ്ങി പൂച്ചയെ പുറത്തെടുക്കുകയായിരുന്നു. PTL ADR Fire അടൂർ പന്നിവിഴയിൽ കിണറ്റിൽ അകപ്പെട്ട പൂച്ചയെ അഗ്നിരക്ഷസേന പുറത്തെടുക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
