Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഗ്നിരക്ഷസേനയുടെ...

അഗ്നിരക്ഷസേനയുടെ എൻജിന് തീപിടിച്ചു

text_fields
bookmark_border
അഗ്നിരക്ഷസേനയുടെ എൻജിന് തീപിടിച്ചു
cancel
അടൂർ: പന്നിവിഴയിൽ പൂച്ചയെ രക്ഷപ്പെടുത്തി മടങ്ങുന്നതിനിടയിൽ അഗ്നിരക്ഷസേന വാഹനത്തിൽനിന്ന്​ പുക പടർന്നത് പരിഭ്രാന്തിപരത്തി. വണ്ടിയുടെ താക്കോൽ ഇടുന്ന ഭാഗത്തുനിന്ന്​ പുക ഉയരുന്നതുകണ്ട് ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അഭിഷേക് ഉടൻതന്നെ വാഹനം വശത്തേക്ക് ഒതുക്കിനിർത്തി. സമയോചിതമായി വാഹനം നിർത്തിയതുകൊണ്ടാണ് വൻ അപകടം ഒഴിവായത്. എൻജിൻ ഭാഗത്തേക്ക് തീ പടർന്നതിനെ തുടർന്ന് സമീപത്തെ വീട്ടിൽനിന്ന്​ വെള്ളം ശേഖരിച്ച് തളിച്ച് അപകടം ഒഴിവാക്കുകയായിരുന്നു. വയറിങ്​ കിറ്റ് പൂർണമായും കത്തിയമർന്നു. വാഹനത്തിന് തകരാറ് സംഭവിച്ച വിവരം സാങ്കേതിക വിഭാഗം അധികാരികളെ അറിയിച്ചു. അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടി പുരോഗമിക്കുന്നതായി അടൂർ അഗ്​നിരക്ഷ സേനാംഗങ്ങൾ അറിയിച്ചു. PTL ADR Fire engine അടൂർ അഗ്നിരക്ഷസേന വാഹനത്തിന്‍റെ വയറിങ് കത്തിയപ്പോൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story