Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:35 AM IST Updated On
date_range 24 April 2022 5:35 AM ISTതനിച്ച് താമസിച്ച വയോധിക വീട്ടിൽ കുടുങ്ങി
text_fieldsbookmark_border
പന്തളം: മക്കളെല്ലാം വിദേശത്തായതിനാൽ തനിച്ച് താമസിച്ച വയോധിക അവശയായി വീട്ടിനുള്ളിൽ കുടുങ്ങി. ഒടുവിൽ അഗ്നിരക്ഷ സേന രക്ഷപ്പെടുത്തി. പന്തളം, കുരമ്പാല, മേരി ലാൻഡ് വീട്ടിൽ അമ്മിണി ബേബിയാണ് (78), അവശതയെ തുടർന്ന് വീടിനുള്ളിൽ കുടുങ്ങിയത്. അമ്മിണി ബേബി ഇവിടെ ഒറ്റക്കായിരുന്നു താമസം. രാവിലെ അമ്മിണിയെ കാണാഞ്ഞതിനെ തുടർന്ന് സമീപത്തുള്ള ബന്ധുക്കൾ എത്തിയപ്പോൾ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. വിളിച്ചിട്ടും തുറക്കാതെവന്നതിനെ തുടർന്ന് പന്തളം പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് അറിയിച്ചതിന്‍റെ അടിസ്ഥാനത്തിൽ അടൂരിൽനിന്ന് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫിസർമാരായ വിനോദ്കുമാർ, എസ്.എ ജോസ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷ സേനയെത്തി വീടിന്‍റെ പിൻ വശത്തെയും കിടന്ന മുറിയുടെയും വാതിലുകൾ ഇളക്കി അകത്തുകടന്ന് അവശയായി കിടന്ന അമ്മിണിയെ പുറത്തെത്തിച്ചു. ഇവരെ പന്തളം മെഡിക്കൽ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ലിജികുമാർ, സന്തോഷ്,സൂരജ്, വിപിൻ, അഭിഷേക് ഹോം ഗാർഡ് പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു. ഫോട്ടോ . വീട്ടിൽ അവശനിലയിൽ കണ്ട വയോധിക
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
