Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:34 AM IST Updated On
date_range 24 April 2022 5:34 AM ISTഫോട്ടോ വണ്ടിക്ക് ജില്ലയിൽ സ്വീകരണം
text_fieldsbookmark_border
പത്തനംതിട്ട: കേരള പത്രപ്രവർത്തക യൂനിയനും കേരള ഒളിമ്പിക് അസോ., കേരള മീഡിയ അക്കാദമി സംയുക്തമായി കേരള ഗെയിംസിന്‍റെ പ്രചാരണത്തിനായി സംഘടിപ്പിച്ച ഫോട്ടോവണ്ടി 26ന് ജില്ലയിൽ പര്യടനം നടത്തും. പത്രത്താളുകളിലെ കേരള കായിക ചരിത്രവുമായി 16 ന് പി.ടി. ഉഷയുടെ വീട് സ്ഥിതിചെയ്യുന്ന പയ്യോളിയിൽ നിന്നുമാണ് പര്യടനം തുടങ്ങിയത്. 26ന് രാവിലെ 9.30ന് തിരുവല്ലയിൽ എത്തുന്ന ഫോട്ടോ വണ്ടിയെ കുരിശുകവലയിൽ സ്വീകരിക്കും. തുടർന്ന് തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിന് സമീപമുള്ള ഓപൺ സ്റ്റേജിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഒളിമ്പിക് അസോ. ജില്ല പ്രസിഡന്‍റ് അഡ്വ. കെ. പ്രകാശ് ബാബു അധ്യക്ഷതവഹിക്കും. മാത്യു ടി.തോമസ് എം.എൽ.എ ജില്ലയിലെ പ്രദർശന പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കും. തിരുവല്ലയിലെ പര്യടനത്തിനുശേഷം വൈകീട്ട് മൂന്നിന് പത്തനംതിട്ടയിലെത്തും. പുതിയ പ്രൈവറ്റ് ബസ് സാൻഡിന് സമീപമുള്ള ഓപൺ സ്റ്റേജിലെ ചടങ്ങിൽ പ്രസ് ക്ലബ് പ്രസിഡന്‍റ് ബോബി എബ്രഹാം അധ്യക്ഷതവഹിക്കും. മുനിസിപ്പൽ ചെയർമാൻ അഡ്വ. സക്കീർ ഹുസൈൻ ഉദ്ഘാടനം നിർവഹിക്കും. ഗെയിമിന്‍റെ ഭാഗ്യചിഹ്നമായ നീരജിന്‍റെ 20 അടി നീളമുള്ള ബലൂൺ രൂപം തിരുവല്ലയിലും പത്തനംതിട്ടയിലും സ്ഥാപിക്കും. മേയ് ഒന്നുമുതൽ 10വരെയാണ് പ്രഥമ കേരള ഗയിംസ്. ജില്ലയിൽ 514ഓളം കായികതാരങ്ങളാണ് സംസ്ഥാന ഒളിമ്പിക്സിൽ പങ്കെടുക്കുന്നത്. വാർത്തസമ്മേളനത്തിൽ പ്രസ്ക്ലബ് പ്രസിഡന്‍റ് ബോബി എബ്രഹാം, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്‍റ് കെ. അനിൽകുമാർ, ജില്ല ഒളിമ്പിക് അസോ. സെക്രട്ടറി ആർ. പ്രസന്നകുമാർ, ട്രഷറർ ഡോ. ചാർലി ചെറിയാൻ, കൺവീനർ പി.കെ. സലീം എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story