Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightലോക ഹീമോഫീലിയ ദിനാചരണം...

ലോക ഹീമോഫീലിയ ദിനാചരണം സംഘടിപ്പിച്ചു

text_fields
bookmark_border
പത്തനംതിട്ട: ലോക ഹീമോഫീലിയ ദിനാചരണ ഭാഗമായി സംഘടിപ്പിച്ച ജില്ലതല പരിപാടിയുടെ ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. എല്‍. അനിതകുമാരി നിര്‍വഹിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ നടന്ന ചടങ്ങില്‍ സൂപ്രണ്ട് ഡോ. താജ് പോള്‍ പനയ്ക്കല്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യകേരളം ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. എസ്. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആശാധാര ജില്ല നോഡല്‍ ഓഫിസര്‍ ഡോ. പ്രെറ്റി സഖറിയ ജോര്‍ജ് വിഷയാവതരണം നടത്തി. തുടര്‍ന്ന്, രോഗികള്‍ക്കുള്ള ലോഗ് ബുക്ക് വിതരണം ജില്ല മെഡിക്കല്‍ ഓഫിസര്‍ നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി ഹീമോഫീലിയ രോഗത്തെയും അതി‍ൻെറ ചികിത്സ - പരിചരണത്തെയും കുറിച്ച് പത്തനംതിട്ട ജനറല്‍ ആശുപത്രി സീനിയര്‍ കണ്‍സള്‍ട്ടന്‍റ്​ പീഡിയാട്രീഷന്‍ ഡോ. ഡി. ബാലചന്ദര്‍ ബോധവത്കരണ ക്ലാസ് നടത്തി. തുടര്‍ന്ന്, പത്തനംതിട്ട ഐ.എന്‍.ഇ.എസ്.എം.ഇ നഴ്‌സിങ്​ കോളജ്​ വിദ്യാര്‍ഥിനികള്‍ കലാപരിപാടി നടത്തി. ഫോട്ടോ അടിക്കുറിപ്പ്- PTL44dmo ലോക ഹീമോഫീലിയ ദിനാചരണഭാഗമായി സംഘടിപ്പിച്ച ജില്ലതല പരിപാടിയുടെ ഉദ്ഘാടനം ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എല്‍. അനിതകുമാരി നിര്‍വഹിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story