Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightചന്ദനപ്പള്ളി...

ചന്ദനപ്പള്ളി കത്തോലിക്ക പള്ളി പെരുന്നാളിന്​ നാളെ കൊടിയേറും

text_fields
bookmark_border
കൊടുമൺ: പ്രസിദ്ധമായ ചന്ദനപ്പള്ളി സെന്‍റ്​ ജോർജ് തീർഥാടന കത്തോലിക്കപ്പള്ളിയിലെ തിരുനാളിന്​ തുടക്കംകുറിച്ചുകൊണ്ടുള്ള കൊടിയേറ്റ് ഞായറാഴ്ച നടക്കും. രാവില 7.30ന് മുവാറ്റുപുഴ രൂപത അധ്യക്ഷൻ ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്തക്ക്​ സ്വീകരണം നൽകും. തുടർന്ന് പിതാവി‍ൻെറ മുഖ്യ കാർമികത്വത്തിൽ കുർബാനയും പള്ളിയങ്കണത്തിൽ സ്ഥാപിതമായിരിക്കുന്ന സ്വർണ കൊടിമരത്തിൽ കൊടിയേറ്റും നടക്കും. സെന്‍റ്​ ജോർജ് ഷൈനിൽ വികാരി ഫാ.സജി മാടമണ്ണിൽ കൊടിയേറ്റ് നിർവഹിക്കും. മേയ് ആറ്​, എഴാണ് പ്രധാന തിരുനാൾ. ആറിന്​ രാവിലെ ഏഴിന്​ പത്തനംതിട്ട രൂപത അധ്യക്ഷൻ സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ ആഘോഷമായ കുർബാന നടക്കും. വൈകീട്ട് അഞ്ചിന് ജങ്​ഷനിൽ വാദ്യമേള വിദ്വാന്മാരുടെ നേതൃത്വത്തിൽ വാദ്യമേളവും തുടർന്ന് ഗീവർഗീസ് സഹദായുടെ തിരുസ്വരൂപം എഴുന്നെള്ളുപ്പും നടക്കും. വൈകീട്ട് 7.30ന് പ്രസിദ്ധമായ രാത്രി റാസ നടക്കും. ഏഴിന് തീർഥാടക ദിനത്തിൽ രാവിലെ 8.45ന് കർദിനാൾ മോറോൻ മാർ ബസേലിയോസ് ക്ലീമിസ് ബാവക്ക്​ സ്വീകരണം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story