Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:38 AM IST Updated On
date_range 23 April 2022 5:38 AM ISTതെക്കുംമലയിലെ ടാർ മിക്സിങ് കേന്ദ്രം; സമരം നടത്തുമെന്ന് ബി.ജെ.പി
text_fieldsbookmark_border
വടശ്ശേരിക്കര: പരിസ്ഥിതി ദുർബലമേഖലയായ വടശ്ശേരിക്കര തെക്കുംമലയിലെ ജനവാസ കേന്ദ്രത്തിൽ ടാർ മിക്സിങ് പ്ലാന്‍റ് സ്ഥാപിക്കുന്നതിനെതിരെ പ്രതിഷേധം കനക്കുന്നു. നിയമപരമായി നിൽക്കുന്ന തടസ്സങ്ങളെ മറികടന്ന് പഞ്ചായത്തും മറ്റു ലൈസെൻസിങ് അതോറിറ്റികളും വഴിവിട്ട സഹായങ്ങൾ നൽകുന്നതായി ബി.ജെ.പി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ടാർ മിശ്രണകേന്ദ്രത്തിനെതിരെ സമരം നടത്തുമെന്ന് മണ്ഡലം കമ്മിറ്റി പറഞ്ഞു. ജില്ല സെക്രട്ടറി ഷൈൻ ജി.കുറുപ്പ്, മണ്ഡലം പ്രസിഡന്‍റ് സന്തോഷ് കുമാർ, സെക്രട്ടറി ബിനു സി.മാത്യു എന്നിവർ പ്ലാന്‍റ് സ്ഥാപിക്കുന്ന തെക്കുംമലയിൽ സന്ദർശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story