Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:38 AM IST Updated On
date_range 23 April 2022 5:38 AM ISTകോന്നി സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ നാളെ മുതൽ
text_fieldsbookmark_border
കോന്നി സൻെറ് ജോർജ് ഓർത്തഡോക്സ് ഇടവക പെരുന്നാൾ നാളെ മുതൽ പത്തനംതിട്ട: കോന്നി സൻെറ് ജോർജ് ഓർത്തഡോക്സ് മഹാ ഇടവകയുടെ പെരുന്നാൾ 24 മുതൽ മേയ് ഏഴുവരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന് രാവിലെ സമൂഹബലിക്ക് ശേഷം പെരുന്നാൾ കൊടിയേറ്റ് നടക്കും. 30ന് രാവിലെ ഒമ്പതിന് മെഡിക്കൽ ക്യാമ്പ്. ഒന്നിന് രാവിലെ 6.30ന് കുർബാന,ര ണ്ടിന് ഉച്ചക്ക് 1.30ന് മർത്തമറിയം സമാജം തുമ്പമൺ ഭദ്രാസന വാർഷിക സമ്മേളനം. മേയ് അഞ്ചിന് വൈകീട്ട്നാലിന് നേതൃസംഗമം, ആറിന് വൈകീട്ട് ഏഴിന് റാസ, ഏഴന് രാവിലെ മാത്യൂസ് മാർ തേവോദോസ്യോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാർമികത്വത്തിൽ മൂന്നിൻമേൽകുർബാന, തുടർന്ന് പ്രദക്ഷിണം, ആശീവാദം, നേർച്ച വിളമ്പ്. വാർത്തസമ്മേളനത്തിൽ ഫാ. ജിത്തു തോമസ്, ഫാ. സ്റ്റെഫിൻ ജേക്കബ്, ട്രസ്റ്റി കോശി ജോർജ് ഷിജിൻ കോട്ടേജ്, സെക്രട്ടറി ബാബു ഡി.ഈട്ടിമൂട്ടിൽ, ബേബികുട്ടി വർഗീസ് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story