Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅടൂരിൽ കാൽനട മേൽപ്പാത;...

അടൂരിൽ കാൽനട മേൽപ്പാത; സാധ്യത പഠനത്തിന്​ വിദഗ്ധരെത്തി

text_fields
bookmark_border
അടൂരിൽ കാൽനട മേൽപ്പാത;  സാധ്യത പഠനത്തിന്​ വിദഗ്ധരെത്തി
cancel
അടൂർ: നഗരത്തിൽ കാൽനട മേൽപ്പാത സാധ്യതപഠനം നടത്താൻ വിദഗ്ധരെത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറി‍ൻെറ നിർദേശാനുസരണം കഴിഞ്ഞ ബജറ്റിൽ അഞ്ചരക്കോടി ഇതിനായി അനുവദിച്ചിരുന്നു. ഭരണാനുമതി ലഭിക്കുകയും അടങ്കൽ തുകയുടെ 20 ശതമാനം പദ്ധതിക്കായി നീക്കിവെക്കുകയും ചെയ്തു. ഇതി‍ൻെറ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി സ്പീക്കർ പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥരോട് ആലോചന നടത്തിയിരുന്നു. മേൽപാത നിർമിക്കുന്ന സ്ഥലം ഏതെന്ന് മനസ്സിലാക്കി അതിനാവശ്യമായ വിശദ പ്രോജക്ട് റിപ്പോർട്ട് തയാറാക്കാനായി ബന്ധപ്പെട്ട ബ്രിഡ്ജസ് വിഭാഗം എൻജിനീയറടക്കം അടൂർ കെ.എസ്.ആർ.ടി.സി ജങ്ഷനിൽ നിർദിഷ്ട സ്ഥലം സന്ദർശിച്ചു. എത്രയും വേഗം ഡി.പി.ആർ പൂർത്തിയാക്കണമെന്ന് ഉദ്യോഗസ്ഥരോട് ചിറ്റയം നിർദേശം നൽകി. അടൂർ നഗരസഭ അധ്യക്ഷൻ ഡി. സജി, ഉപാധ്യക്ഷ ദിവ്യ റെജി മുഹമ്മദ്, വാർഡ് കൗൺസിലർ റോണി പാണംതുണ്ടിൽ എന്നിവരും ബ്രിഡ്ജസ് വിഭാഗം അസി. എക്സിക്യൂട്ടിവ് എൻജിനീയർ സുഭാഷ് കുമാർ, അസി. എൻജിനീയർ ജോയി രാജ്, ഓവർസിയർ അജാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. നീണ്ട കാലമായുള്ള അടൂർ നിവാസികളുടെ ആഗ്രഹമാണ് സാധ്യമാവുന്നത്. PTL ADR Overbridge അടൂർ നഗര കാൽനട മേൽപ്പാത സാധ്യതപഠനം നടത്താനെത്തിയ വിദഗ്ധരോടൊപ്പം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story