Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:34 AM IST Updated On
date_range 23 April 2022 5:34 AM ISTവിലവര്‍ധന: ക്രഷറുകള്‍ക്ക് മുന്നില്‍ സമരം തുടങ്ങുമെന്ന് തൊഴിലാളികള്‍
text_fieldsbookmark_border
പത്തനംതിട്ട: നിർമാണ സാമഗ്രികളുടെ വില വർധനക്കെതിരെ സമരം തുടങ്ങാന്‍ ജില്ല നിർമാണ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി തീരുമാനിച്ചു. നിലവിൽ പരിസ്ഥിതി പഠന റിപ്പോർട്ട് ലഭിക്കാത്തതിനാൽ ചില ക്രഷറുകൾ അടച്ചിരിക്കുകയാണ്. അതിനാൽ ക്രഷർ ഉൽപന്നങ്ങൾക്ക് ക്ഷാമമുണ്ട്. അവസരം മുതലെടുത്ത് ചില ക്രഷർ ഉടമകൾ മെറ്റൽ, എം സാന്‍ഡ്, പി. സാന്‍ഡ്, പാറപ്പൊടി എന്നിവക്ക് ക്യുബിക് അടിക്ക് പത്ത് രൂപ വരെയാണ് കൂട്ടിയത്. കൃത്രിമക്ഷാമം വരുത്തി ജനങ്ങളെയും നിർമാണമേഖലയെയും കൊള്ളയടിക്കുന്നവരെ നിയന്ത്രിക്കാന്‍ കലക്ടർ അടിയന്തര നടപടി സ്വീകരിക്കണമെന്നും യൂനിയന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ വില കൂട്ടിയ ക്രഷറുകൾക്ക് മുന്നിലും യാർഡുകൾക്ക് മുന്നിലും സമരം ആരംഭിക്കും. പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നില്ലെങ്കിൽ കലക്ടറേറ്റിലേക്ക് തൊഴിലാളി മാർച്ചും നടത്തും. യോഗത്തില്‍ വൈസ് പ്രസിഡന്‍റ് റോയി ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. ഹരിദാസ് പരിപാടികൾ വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story