Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകലഞ്ഞൂർ ശ്രീമഹാദേവർ...

കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഭാഗവതോത്സവം

text_fields
bookmark_border
പത്തനംതിട്ട: കലഞ്ഞൂർ ശ്രീമഹാദേവർ ക്ഷേത്രത്തിലെ ഭാഗവതോത്സവം-ഭാഗവത തത്ത്വ സമീക്ഷ സത്രം 24 മുതൽ മേയ്​ ഒന്നുവരെ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 24ന്​ ​ വൈകീട്ട്​ നാലിന്​ ആറന്മുള പാർഥസാരഥി ക്ഷേത്രത്തിൽനിന്ന്​ ശ്രീകൃഷ്ണവിഗ്രഹ ഘോഷയാത്ര ആരംഭിക്കും. 4.30ന്​ യജ്ഞവേദിയിൽ ശ്രീകൃഷ്ണവിഗ്രഹ പ്രതിഷ്ഠ, ധ്വജാരോഹണം, ​അഞ്ചിന്​ ​സത്രസമാരംഭ സഭ. ശിവസ്വരൂപാനന്ദ സ്വാമി ഭദ്രദീപ പ്രകാശനം നിർവഹിക്കും. കലഞ്ഞൂർ അശോകൻ അധ്യക്ഷത വഹിക്കും. പുണർതം നാൾ നാരായണവർമ പ്രഭാഷണം നടത്തും. ദിവസവും മഹാഗണപതി ഹോമം, വിഷ്ണുസഹസ്രനാമജപം ​ഭാഗവത പാരായണം, ഭാഗവതസത്ര പ്രഭാഷണം, അന്നദാനം, കലാസന്ധ്യ എന്നിവ ഉണ്ടാകും. വാർത്തസമ്മേളനത്തിൽ ബ്രഹ്മവിദ്യസംഘം പ്രസിഡന്‍റ്​ ജി. പത്മിനിയമ്മ, പി.എസ്.​ അരുൺ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story