Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഭരണഘടനയുടെ...

ഭരണഘടനയുടെ അടിസ്ഥാനശിലകൾ തകർക്കാൻ ശ്രമം -മന്ത്രി പി. രാജീവ്

text_fields
bookmark_border
ഭരണഘടനയുടെ അടിസ്ഥാനശിലകൾ  തകർക്കാൻ ശ്രമം -മന്ത്രി പി. രാജീവ്
cancel
റാന്നി: ഇന്ത്യയുടെ നാനാത്വത്തിലുള്ള ഏകത്വത്തെ തകർക്കാനുള്ള സംഘടിത ശ്രമങ്ങളുടെ ഭാഗമായാണ് ഹിന്ദി ദേശീയഭാഷ ആക്കാനുള്ള ശ്രമമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദി രാഷ്ട്രഭാഷയായി ഭരണഘടന അംഗീകരിച്ചിട്ടില്ല. ഭരണഘടനയുടെ അടിസ്ഥാനശിലകളെ അപ്പാടെ തകർക്കാനാണ് ശ്രമിക്കുന്നത്. ഇന്ത്യയെ ഹിന്ദുരാഷ്ട്രം ആക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്. ജനാധിപത്യത്തിൽനിന്ന്​ ഏകാധിപത്യത്തിലേക്കുള്ള യാത്ര മതനിരപേക്ഷതയിൽനിന്ന്​ മതാധിഷ്ഠിതയിലേക്കുള്ള യാത്ര കൂടിയാണെന്നും അദ്ദേഹം പറഞ്ഞു. ഡോ. സെബാസ്റ്റ്യൻ പോൾ ക്ലാസ് നയിച്ചു. സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.ആർ. പ്രസാദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം രാജു എബ്രഹാം, ജില്ല കമ്മിറ്റി അംഗം കോമളം അനിരുദ്ധൻ, ഡി.വൈ.എഫ്​.ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ആർ. മനു, ആർ. ശ്യാമ, ഏരിയ പ്രസിഡന്‍റ്​ മിഥുൻ മോഹൻ, സെക്രട്ടറി ജിതിൻ രാജ്, കെ.കെ. സുരേന്ദ്രൻ, അഡ്വ. ജേക്കബ് സ്റ്റീഫൻ, കെ.ആർ. രഞ്ജു, അമൽ എബ്രഹാം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story