Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:34 AM IST Updated On
date_range 22 April 2022 5:34 AM ISTസോമന്‍പിള്ള കാത്തിരിക്കുന്നു, ഉറ്റവര്‍ എത്തുമെന്ന പ്രതീക്ഷയിൽ
text_fieldsbookmark_border
അടൂര്‍: അനാഥാലയത്തിന്‍റെ മുറിയിൽ സോമൻ പിള്ള കാത്തിരിക്കുകയാണ്, ഉറ്റവർ ആരെങ്കിലും എത്തുമെന്ന പ്രതീക്ഷയോടെ. മാർച്ച് 28നാണ് ഏനാത്ത് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഓര്‍മ നഷ്ടപ്പെട്ട നിലയില്‍ സോമൻ പിള്ളയെ പൊലീസ് കണ്ടെത്തിയത്. അവശതയിലായിരുന്ന ഇദ്ദേഹത്തെ ഏനാത്ത് പൊലീസ് അടൂര്‍ മഹാത്മ ജനസേവനകേന്ദ്രത്തിലെത്തിക്കുകയായിരുന്നു. ഇവിടെ ലഭിച്ച പരിചരണത്തെതുടര്‍ന്ന് ആരോഗ്യസ്ഥിതിയില്‍ ചെറിയമാറ്റം വന്നെങ്കിലും ഓര്‍മകള്‍ക്ക് വ്യക്തതയില്ല. കൊല്ലം ജില്ലയിലെ പതാരം-മാലു മേൽക്കടവിലാണ് വീടെന്നാണ് പറയുന്നത്. ഭാര്യ ചന്ദ്രമതിയെന്നും സഹോദരന്‍ മുക്തന്‍പിള്ളയെന്നും മൂന്ന് മക്കളുണ്ടെന്നും പറയുന്നു. എന്നാല്‍, മക്കളുടെ പേര് ഓര്‍മയില്ല. ഇദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ നല്‍കാന്‍ കഴിയുന്നവര്‍ അടൂര്‍ മഹാത്മാ ജനസേവനകേന്ദ്രത്തില്‍ ബന്ധപ്പെടണമെന്ന് ചെയര്‍മാന്‍ രാജേഷ് തിരുവല്ല അറിയിച്ചു. ഫോണ്‍: 04734 299900.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
