Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:34 AM IST Updated On
date_range 22 April 2022 5:34 AM ISTകെ.എസ്.ആർ.ടി.സി: അടൂരിൽ ഡ്രൈവർക്ഷാമം; യാത്രക്ലേശം രൂക്ഷം
text_fieldsbookmark_border
അടൂർ: ആവശ്യത്തിന് ഡ്രൈവർമാരില്ലാത്തതിനാൽ കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിലെ സർവിസുകൾ വെട്ടിക്കുറച്ചു. ഇതോടെ യാത്രക്ലേശം രൂക്ഷമായി. ആകെ 90 പേർ വേണ്ടിടത്ത് 68 പേർ മാത്രമാണുള്ളത്. മൂന്നുപേർ ദിവസ അവധിയും ഒരാൾ ഷണ്ടിങ് ഡ്യൂട്ടിയുമാണ്. കോവിഡ് കാലത്തിനുമുമ്പ് ദിനംപ്രതി 51 സർവിസുണ്ടായിരുന്നിടത്ത് ഇപ്പോൾ 35 സർവിസ് മാത്രമാണ് ഉള്ളത്. പലരും ഓവർടൈം ഡ്യൂട്ടി ചെയ്താണ് ഇത്രയെങ്കിലും സർവിസുകൾ അയക്കുന്നത്. പല ഗ്രാമീണ സർവിസുകളും റദ്ദാക്കേണ്ട സ്ഥിതിയാണ്. അടൂർ-ആയൂർ ചെയിൻ സർവിസുകളെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. അതിനാൽ പാരലൽ സർവിസ് നടത്തി സ്വകാര്യ വാഹനങ്ങൾ പണം കൊയ്യുകയാണ്. 44 ബസുകളും 40 ഷെഡ്യൂളുകളുമാണ് ഉള്ളത്. ഉൾനാടൻ പ്രദേശങ്ങളിലേക്ക് പോകേണ്ടവർ വൻതുക നൽകി ടാക്സി വാഹനങ്ങളെയാണ് അഭയം പ്രാപിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
