Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:34 AM IST Updated On
date_range 22 April 2022 5:34 AM ISTസാംസ്കാരിക ഫാഷിസം ഒറ്റക്കെട്ടായി ഇല്ലാതാക്കണം -ഡെപ്യൂട്ടി സ്പീക്കർ
text_fieldsbookmark_border
അടൂർ: ജനങ്ങൾ ഒറ്റക്കെട്ടായിനിന്ന് സാംസ്കാരിക ഫാഷിസത്തെ ഇല്ലാതാക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ജോയന്റ് കൗൺസിൽ ജില്ല സമ്മേളനത്തോടനുബന്ധിച്ച് നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ന് രാജ്യത്താകമാനം ഇന്ത്യയുടെ സംസ്കാരത്തെയും സംസ്കൃതിയെയും നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സാംസ്‌കാരിക വൈവിധ്യങ്ങള്‍ക്കും ബഹുസ്വരതകള്‍ക്കും ഇടയില്‍ ഒരോ ഇന്ത്യക്കാരനും നാളിതുവരെ അനുഭവിച്ച അഭിപ്രായ സ്വാതന്ത്ര്യത്തിനുപോലും ഇന്ന് കഴിയാത്ത അവസ്ഥയാണ്. നാനാത്വത്തിൽ ഏകത്വത്തെതന്നെ തകർക്കാനുളള ശ്രമങ്ങളാണ് നരേന്ദ്ര മോദി. സ്വാതന്ത്ര്യം നേടിത്തന്ന മഹാത്മാഗാന്ധി ഉൾപ്പെടെയുള്ള ദേശീയ നേതാക്കളെപ്പോലും മാറ്റി സംഘ്പരിവാർ അജണ്ടകൾ കുത്തിനിറക്കാനാണ് കേന്ദ്രം ഭരിക്കുന്ന ഗവൺമെന്റ് ചെയ്യുന്നത്. കർണാടകയിലെ ഹിജാബ് ധരിച്ചെത്തിയ വിദ്യാർഥികളെ സസ്പെൻഡ് ചെയ്ത സംഭവം ഇതിനുദാഹരണമാണ്. ഇരിങ്ങാലക്കുട കൂടൽമാണിക്യ ക്ഷേത്രത്തിൽ നർത്തകിയായ വി.പി. മൻസിയുടെ നൃത്തപരിപാടിക്ക് വിലക്ക് കൽപിച്ചതും സമീപഭാവിയിലാണ്. കലാകാരന്മാർക്കുപോലും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണെന്നും ചിറ്റയം പറഞ്ഞു. സ്വാഗതസംഘം ചെയർമാൻ ഏഴംകുളം നൗഷാദ് അധ്യക്ഷത വഹിച്ചു. പ്രസാദ് വി., വി.കെ. സുരേഷ് ബാബു, ഡി. സജി, എൻ. അനിൽ, എൻ. സോയാമോൾ, ആർ. രമേശ്, എൻ.വി. സന്തോഷ്, ജി. അഖിൽ, എൻ. കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
