Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകരിഞ്ചന്ത,...

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്​ കേസെടുത്തു

text_fields
bookmark_border
കോന്നി: ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെയും ലീഗൽ മെട്രോളജി വകുപ്പിന്റെയും നേതൃത്വത്തിൽ കോന്നിയിൽ പരിശോധന നടത്തി. 31 സ്ഥാപനങ്ങളിൽ നടന്ന പരിശോധനയിൽ ആറ്​ കേസുകൾ കണ്ടെത്തി നടപടി സ്വീകരിച്ചു. മുമ്പുനടന്ന പരിശോധനയിൽ ബോധവത്​കരണം നടത്തിയിട്ടും പാക്കിങ് സ്ലിപ് ഇല്ലാതെ വിൽപന നടത്തിയ സൂപ്പർ മാർക്കറ്റിന് 5000 രൂപ പിഴയീടാക്കി. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു. കോന്നി താലൂക്ക് സപ്ലൈ ഓഫിസർ മൃണാൾസെൻ, അസി. താലൂക്ക് സപ്ലൈ ഓഫിസർ ലിജോ പൊന്നച്ചൻ, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അബ്ദുൽ ഖാദർ, റേഷനിങ് ഇൻസ്‌പെക്ടർ മനോജ്‌ മാത്യു, ലീഗൽ മെട്രോളജി ഇൻസ്‌പെക്ടർ അസിസ്റ്റന്റ് ടി. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story