Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇട്ടിയപ്പാറ ബൈപാസിലെ...

ഇട്ടിയപ്പാറ ബൈപാസിലെ മാലിന്യപ്രശ്നത്തില്‍ നടപടിയായി

text_fields
bookmark_border
ഇട്ടിയപ്പാറ ബൈപാസിലെ മാലിന്യപ്രശ്നത്തില്‍ നടപടിയായി
cancel
മാധ്യമം ഇംപാക്ട്​ റാന്നി: ഇട്ടിയപ്പാറ ബൈപാസിലെ മാലിന്യ പ്രശ്നത്തില്‍ നടപടിയുമായി പഴവങ്ങാടി പഞ്ചായത്ത്. ബൈപാസ് റോഡിലെ മിനര്‍വ ജങ്ഷനു സമീപത്തെ മിനി എം.സി.എഫിനു വെളിയില്‍ തള്ളിയ മാലിന്യം പൂര്‍ണമായും നീക്കി. ബുധനാഴ്ച പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ നേതൃത്വത്തില്‍ എത്തിയ ഹരിത കര്‍മസേനാംഗങ്ങളാണ് മാലിന്യം നീക്കിയത്. ഇതുസംബന്ധിച്ച് 'മാധ്യമം' വാർത്ത നൽകിയിരുന്നു. വീടുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ശേഖരിക്കുന്ന ജൈവ-അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കാന്‍ സ്ഥാപിച്ച എം.സി.എഫിനു വെളിയില്‍ മാലിന്യം തള്ളിയതാണ് നാട്ടുകാര്‍ക്ക് പൊല്ലാപ്പായത്. ആദ്യം തുറന്നിട്ടിരുന്ന എം.സി.എഫില്‍ തരംതിരിക്കാത്ത മാലിന്യങ്ങള്‍ നാട്ടുകാര്‍ ഇടാന്‍ തുടങ്ങിയതോടെ ഹരിത സേനാംഗങ്ങള്‍ എത്തി പൂട്ടിയിരുന്നു. ഇതോടെ മാലിന്യം ആളുകള്‍ വെളിയില്‍ തള്ളാന്‍ തുടങ്ങി. മഴ പെയ്തതോടെ ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം പരത്തിയിരുന്നു. Ptl rni _1 waist ഫോട്ടോ: ഇട്ടിയപ്പാറ ബൈപാസ് റോഡിലെ മിനർവ ജങ്ഷനു സമീപത്തെ മിനി എം.സി.എഫിനു വെളിയില്‍ തള്ളിയ മാലിന്യം നീക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story