Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകടമ്മനിട്ട വലിയ പടയണി...

കടമ്മനിട്ട വലിയ പടയണി ഇന്ന്​

text_fields
bookmark_border
ptlth6 പത്തനംതിട്ട: കടമ്മനിട്ട ഭഗവതി ക്ഷേത്രത്തിലെ വലിയ പടയണി വ്യാഴാഴ്ച​ നടക്കും. ബുധനാഴ്ചയായിരുന്നു ഇടപ്പടയണി. വലിയപടയണി ദിവസം എല്ലാ കോലങ്ങളും കളത്തിൽ ഉറഞ്ഞുതുള്ളും. പിശാചു മുതൽ ഭൈരവി വരെയുള്ള കോലങ്ങൾ കാവിലമ്മയുടെ തിരുമുമ്പിൽ ഉറഞ്ഞുതുള്ളും. വൈകീട്ട് 7.15ന് സാംസ്കാരിക സമ്മേളനം കലക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഉദ്ഘാടനം ചെയ്യും. രാമൻനായർ ആശാൻ പുരസ്കാരം നാരങ്ങാനം പടയണിആശാൻ മടത്തുംപടി നെടുവേലിൽ ടി.എസ്. രാധാകൃഷ്ണൻ നായർക്ക് പ്രഫ. കടമ്മനിട്ട വാസുദേവൻപിള്ള സമർപ്പിക്കും. വെള്ളാവൂർ തോട്ടത്തിൽ രാമക്കുറുപ്പ് സ്മാരക പുരസ്കാരം കടമ്മനിട്ട പടയണിയിലെ കലാകാരനായ പി.ടി. പ്രസന്നകുമാറിന് വി.കെ. പുരുഷോത്തമൻപിള്ളയും നൽകും. രാത്രി 11.30നാണ് വലിയപടയണി. 23ന് രാവിലെ ഒമ്പതിന് പകൽപടയണി നടക്കും. വൈകീട്ട് നാലിന് എഴുന്നള്ളത്ത്, 6.30ന് ദീപാരാധന, രാത്രി 11ന് എഴുന്നള്ളത്തും വിളക്കും​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story