Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅഗ്നിരക്ഷാ വാരാചരണം...

അഗ്നിരക്ഷാ വാരാചരണം സമാപിച്ചു

text_fields
bookmark_border
അഗ്നിരക്ഷാ വാരാചരണം സമാപിച്ചു
cancel
പന്തളം: ദേശീയ അഗ്നിരക്ഷാ വാരാചരണ ഭാഗമായി അടൂർ അഗ്​നിരക്ഷാസേനയും സിവിൽ ഡിഫൻസും ചേർന്ന് കടയ്ക്കാട് പൊതുജനാരോഗ്യ കേന്ദ്രത്തിൽ ശുചീകരണം നടത്തി. കുടുംബാരോഗ്യ കേന്ദ്രത്തിന് ചുറ്റുമുള്ള കാടുകൾ വെട്ടിത്തെളിച്ചു. മാലിന്യങ്ങൾ നീക്കം ചെയ്തു. വാർഡ് കൗൺസിലർ എച്ച്. സക്കീർ മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. അടൂർ അസിസ്റ്റന്‍റ്​ സ്റ്റേഷൻ ഓഫിസർ കെ.സി. റജികുമാറിന്‍റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് കോഓഡിനേറ്റർ സിയാദ്, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ആശ, മുൻ നഗരസഭ കൗൺസിലർമാരും സിവിൽ ഡിഫൻസ് വാർഡൻമാരുമായ അനിൽ കുമാർ, ഹസീന എന്നിവരും അഗ്​നിരക്ഷാസേന, സിവിൽ ഡിഫൻസ് അംഗങ്ങളും പങ്കെടുത്തു. അഗ്നിരക്ഷാദിനമായ ഏപ്രിൽ 14 മുതൽ പൊതുജന ബോധവത്കരണ ഭാഗമായി വിവിധ പരിപാടികളാണ് അടൂർ അഗ്​നിരക്ഷാസേന നടപ്പാക്കിയത്. ഫോട്ടോ: പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിനുസമീപം മാലിന്യ നിർമാർജന പ്രവർത്തനങ്ങൾ വാർഡ് കൗൺസിലർ എച്ച്. സക്കീർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story