Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 April 2022 5:34 AM IST Updated On
date_range 20 April 2022 5:34 AM ISTചാതുർവർണ്യം തിരികെ കൊണ്ടുവരുവാൻ ശ്രമം – കെ.ശാന്തകുമാരി
text_fieldsbookmark_border
പന്തളം: ആർ.എസ്.എസിലൂടെ ചാതുർവർണ്യം തിരികെ കൊണ്ടുവരാൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അഡ്വ. കെ.ശാന്തകുമാരി എം.എൽ.എ പറഞ്ഞു. പി.കെ.എസ് ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സംസ്ഥാനത്ത് കെ-റെയിൽ നടപ്പാകുന്നതോടെ തൊഴിലവസരങ്ങൾ വർധിക്കും. കെ- റെയിലിനെ സ്വാഗതം ചെയ്യുന്നതായും അവർ പറഞ്ഞു. ജില്ല പ്രസിഡന്‍റ് കെ.എം. ഗോപി അധ്യക്ഷത വഹിച്ചു. കെ. കുമാരൻ, മുൻ എം.എൽ.എ ബി. സത്യൻ, പി.ബി. ഹർഷകുമാർ, ആർ. ജ്യോതികുമാർ, ലസിതാ നായർ, സി.എൻ. രാജേഷ്, കെ. വിശ്വംഭരൻ, വി.കെ. മുരളി തുടങ്ങിയവർ സംസാരിച്ചു. സമ്മേളനം ബുധനാഴ്ച സമാപിക്കും. മുൻ എം.പി എസ്. അജയകുമാർ ഉദ്ഘാടനം ചെയ്യും. ഫോട്ടോ: പി.കെ.എസ് ജില്ല സമ്മേളനം അഡ്വ.കെ. ശാന്തകുമാരി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
