Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightനെൽകർഷകർക്ക്...

നെൽകർഷകർക്ക് അപേക്ഷിക്കാം

text_fields
bookmark_border
തിരുവല്ല: വേനൽമഴ മൂലം കൃഷിനാശം സംഭവിച്ച പെരിങ്ങര പഞ്ചായത്ത് പരിധിയിലെ നെൽകർഷകർക്ക് നഷ്ടപരിഹാരത്തിന് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. കൃഷി ഇൻഷുറൻസ് ചെയ്തവരും ചെയ്യാത്തവരുമായ എല്ലാ കർഷകരും ഒരാഴ്ചക്കകം കൃഷിനാശം സംഭവിച്ച സ്ഥലത്ത്​ നിൽക്കുന്ന ഫോട്ടോ സഹിതം അക്ഷയ വഴി അപേക്ഷ സമർപ്പിക്കണം. വിള ഇൻഷുറൻസ് പദ്ധതിയിൽ അംഗങ്ങളായ കർഷകർക്ക് വിള ഇൻഷുറൻസ് പരിരക്ഷ ആനുകൂല്യത്തിനുള്ള അപേക്ഷയും പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയും വെവ്വേറെ സമർപ്പിക്കണം. വിള ഇൻഷുറൻസ് ചെയ്യാത്ത കർഷകർ പ്രകൃതിക്ഷോഭ നഷ്ടപരിഹാരത്തിനുള്ള അപേക്ഷ മാത്രം സമർപ്പിച്ചാൽ മതിയാവുമെന്ന് കൃഷി ഓഫിസർ അറിയിച്ചു. സ്വാഗതസംഘം രൂപവത്​കരിച്ചു തിരുവല്ല: കേരള പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് ഫ്രണ്ട് പ്രഥമ സംസ്ഥാന സമ്മേളന സ്വാഗതസംഘ രൂപവത്​കരണ യോഗം തിരുവല്ലയിൽ നടന്നു. ജോബ് മൈക്കിൾ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ്​ സാലു പതാലിൽ അധ്യക്ഷത വഹിച്ചു. മേയ് 13, 14 തീയതികളിൽ തിരുവല്ലയിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിന്‍റെ വിജയത്തിന്​ എൻ.എം. രാജു ചെയർമാനായും കുര്യൻ ഉമ്മൻ ജനറൽ കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story