Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightജല അതോറിറ്റി പൈപ്പ്...

ജല അതോറിറ്റി പൈപ്പ് തകർച്ച പതിവാകുന്നു

text_fields
bookmark_border
ജല അതോറിറ്റി പൈപ്പ് തകർച്ച പതിവാകുന്നു
cancel
അടൂർ: നഗരത്തിൽ ജലഅതോറിറ്റി പൈപ്പ് പൊട്ടി റോഡ് തകരുന്നത് തുടരുന്നു. കെ.എസ്.ആർ.ടി.സി ജങ്ഷനിൽ സ്റ്റാൻഡിലേക്ക് കടക്കുന്ന ഭാഗത്താണ് തിങ്കളാഴ്‌ച പൈപ്പ് പൊട്ടിയത്. ഇത് രണ്ടാം തവണയാണ് ഇവിടെ പൈപ്പ് പൊട്ടുന്നത്. നേരത്തേ അറ്റകുറ്റപ്പണി നടത്താനായി ടാറിങ് പൊളിച്ചഭാഗം ഇതുവരെ നികത്തിയില്ല. ഈ ഭാഗത്ത് തന്നെയാണ് വീണ്ടും പൈപ്പ് പൊട്ടിയത്. വെള്ളം തെറിച്ച് വഴിയാത്രക്കാരുടെ ദേഹത്തുവീഴുന്നത് പതിവാണ്. കൂടാതെ കുഴിയിൽവീണ് വാഹനങ്ങളുടെ യന്ത്രഭാഗങ്ങൾക്ക് തകരാർ സംഭവിക്കാനും വാഹനം നിയന്ത്രണംവിട്ട് അപകടത്തിൽപെടാനും സാധ്യതയുണ്ട്. പാർഥസാരഥി ജങ്ഷനിൽ വൺവേ റോഡ് അവസാനിക്കുന്ന ഭാഗത്ത് ഒരാഴ്ചയായി പൈപ്പ് പൊട്ടി വെള്ളം പാഴാകുകയാണ്. ടി.ബി ജങ്ഷനിലും തുടരെ പൈപ്പ് പൊട്ടുന്നു. നഗരത്തിൽ പൈപ്പ് പൊട്ടിയ കുഴികൾ കാരണം വാഹനയാത്ര ദുസ്സഹമായി. ഒരിടത്ത് പൈപ്പ് പൊട്ടി മാറ്റിയിടുമ്പോൾ ഒമ്പതിടത്ത് വേറെ പൊട്ടുന്ന സ്ഥിതിയാണ്. ടൗൺ റോഡിന്‍റെ നവീകരണത്തിന്‍റെ ഭാഗമായി ജല അതോറിറ്റി തുടങ്ങിയ പൈപ്പിടൽ നഗരത്തിന് ഒഴിയാബാധയായി മാറിയെന്നാണ്​ നാട്ടുകാർ പറഞ്ഞു. ഇതിനോടകം തന്നെ നൂറിലേറെ തവണയാണ് നഗരത്തിൽ പലയിടത്തായി പൈപ്പ് പൊട്ടിയത്. PTL ADR Pipe അടൂർ കെ.എസ്.ആർ.ടി.സി കവാടത്തിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story