Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകല്ലൂപ്പാറയിൽ രണ്ട്...

കല്ലൂപ്പാറയിൽ രണ്ട് വീട്ടിൽ മോഷണം

text_fields
bookmark_border
മല്ലപ്പള്ളി: കല്ലൂപ്പാറ പഞ്ചായത്തിലെ രണ്ട് വീട്ടിൽ മോഷണം. ഒരിടത്തുനിന്ന് രണ്ടര പവന്‍റെ മാല നഷ്ടപ്പെട്ടു. ആറാം വാർഡിലെ കുംഭമല ട്രാൻസ്​ഫോർമറിന് സമീപം പ്ലാക്കട പുത്തൻവീട് രാജന്‍റെ ഭാര്യ സുധയുടെ മാലയാണ് മോഷണം പോയത്. അടുക്കള വാതിൽ കുറ്റിയിളക്കി അകത്ത് കടന്ന കള്ളൻ ഉറങ്ങിക്കിടന്ന ഇവരുടെ കഴുത്തിൽനിന്ന് പൊട്ടിച്ചെടുക്കുകയായിരുന്നു. ഇവിടെനിന്ന് 1000 രൂപയും അപഹരിച്ചു. എട്ടാം വാർഡിലെ കുറഞ്ഞൂക്കടവിന് സമീപം തുണ്ടുമുറിയിൽ ജോയിയുടെ വീട്ടിൽ രാത്രി 12ഓടെ കയറാൻ നടത്തിയ ശ്രമം കാമറയിൽ പതിഞ്ഞതിനാൽ കള്ളൻ ഓടിമറഞ്ഞു. കാറിന്‍റെ അരികിലൂടെ പതുങ്ങി വന്ന് ജനാല തുറക്കാൻ ശ്രമിച്ചു. വെളിയിലെ കാമറയിലെ ഈ ദൃശ്യം ബംഗളൂരുവിൽ ആയിരുന്ന ജോയിയുടെ മകൻ മൊബൈൽ ഫോണിൽ കണ്ടു. ഈ സമയം കുഞ്ഞിന് മരുന്ന് കൊടുക്കാൻ ഇവർ ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. വീട്ടിലുള്ളവരെ ഉടൻ ഫോണിൽ അറിയിച്ചതോടെ വീട്ടുകാർ പുറത്തുള്ള വിളക്കുകൾ ഒന്നിച്ച് തെളിച്ച് ബഹളം വെച്ചതോടെ മോഷ്ടാവ് കടന്നുകളഞ്ഞു. വിവരം അറിഞ്ഞെത്തിയ കീഴ്​വായ്പൂര് പൊലീസിന് ദൃശ്യങ്ങൾ കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story