Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകെ-റെയില്‍...

കെ-റെയില്‍ നടപ്പാക്കുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തിയാകണം -ചിറ്റയം

text_fields
bookmark_border
മലയാലപ്പുഴ: കെ-റെയില്‍ പദ്ധതി ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പദ്ധതിയാണെന്നും ഇത് നടപ്പാക്കുന്നത് ജനങ്ങളെ വിശ്വാസത്തിലെടുത്തും ബോധ്യപ്പെടുത്തിയും ആകണമെന്നതാണ് സി.പി.ഐ നിലപാടെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സി.പി.ഐ മലയാലപ്പുഴ ലോക്കല്‍ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു. സി.പി.ഐ ജില്ല അസി. സെക്രട്ടറി മലയാലപ്പുഴ ശശി രാഷ്ട്രീയകാര്യ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി പി.ആര്‍. ഗോപിനാഥന്‍, അസി. സെക്രട്ടറി കെ. രാജേഷ്, എ. ദീപകുമാര്‍ എന്നിവര്‍ സംസാരിച്ചു. വെട്ടൂര്‍ മജീഷ് സെക്രട്ടറി, സി.ജി. പ്രദീപ് അസി. സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു. PTL 14 CPI Malayalapuzha മുണ്ടോന്മൂഴി പാലത്തിൽനിന്ന്​ കോൺക്രീറ്റ് അടർന്നുവീഴുന്നു; ബലക്ഷയം കോന്നി: മുണ്ടോന്മൂഴി പാലത്തിന്‍റെ അടിഭാഗത്തെ കോൺക്രീറ്റ് അടർന്നുവീഴുന്നത് പാലത്തിന്‍റെ ബലക്ഷയം വർധിപ്പിക്കുന്നു. പാലത്തിന്‍റെ അടിഭാഗത്തെ കോൺക്രീറ്റ് പാളികൾ ഇളകിവീഴുന്നത് ഇപ്പോൾ പതിവാണ്. 1978 ജൂൺ മൂന്നിന്​ അന്നത്തെ പൊതുമരാമത്ത് സ്പോർട്സ് മന്ത്രി കെ. പങ്കജാക്ഷാണ്​ പാലം ഉദ്​ഘാടനം ചെയ്തത്. പാലം നിർമിച്ചതിനുശേഷം കല്ലാറ്റിൽനിന്ന്​ പാലത്തിന് അടിഭാഗത്തുനിന്ന്​ മണൽ വാരിയതിനെ തുടർന്ന് തൂണുകളുടെ അടിഭാഗം തെളിഞ്ഞിരുന്നു. മഴക്കാലത്ത് ഉണ്ടാകുന്ന ശക്തമായ ഒഴുക്കിൽ നിരവധി തടിയും മറ്റും പാലത്തിന്‍റെ തൂണുകളിൽ ഇടിക്കുന്നതും പതിവാണ്. പാലത്തിന്‍റെ അടിഭാഗത്തുണ്ടായ വിള്ളൽ കാലം കഴിയുന്തോറും അകലം കൂടിവരുന്നതും കാണാം. തണ്ണിത്തോട്, സീതത്തോട്, ചിറ്റാർ തുടങ്ങിയ പഞ്ചായത്തുകളെയും ഇവിടുത്തെ നിരവധി പ്രദേശങ്ങളിലെ ജനങ്ങളും പുറംലോകത്ത് എത്തണമെങ്കിൽ ഈ പാലം വഴി മാത്രമേ സഞ്ചരിക്കാനാകൂ. മാത്രമല്ല മഴക്കാലത്ത് പാലത്തിൽ വീഴുന്ന വെള്ളം ഒഴുകിപ്പോകുന്ന ദ്വാരം ചളിയും മണ്ണും നിറഞ്ഞ് അടഞ്ഞതിനാൽ മഴക്കാലത്ത് പാലത്തിൽ വെള്ളം കെട്ടിക്കിടക്കുന്നതും പതിവാണ്. ഭാരംകയറ്റിയ വാഹനങ്ങളും ബസുകളും സ്വകാര്യ വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങളാണ് ഈ പാലത്തിൽകൂടി ദിവസേന സഞ്ചരിക്കുന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story