Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:34 AM IST Updated On
date_range 19 April 2022 5:34 AM ISTപന്തളത്ത് കൃഷിനശിച്ച പാടശേഖരങ്ങൾ ഉദ്യോഗസ്ഥർ സന്ദർശിച്ചു
text_fieldsbookmark_border
പന്തളം: വേനൽ മഴയിൽ പന്തളത്ത് നെൽകൃഷി നശിച്ച പാടശേഖരങ്ങൾ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സന്ദർശിച്ചു. അഡീഷനൽ ഡയറക്ടർ ജോർജ് അലക്‌സാണ്ടറും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമാണ് തിങ്കളാഴ്ച രാവിലെ പന്തളത്തെ വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചത്. കർഷകരുടെ നഷ്ടവും പ്രശ്‌നങ്ങളും സർക്കാറിന് സമർപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കൃഷിമന്ത്രിയുടെ നിർദേശപ്രകാരമാണ് ജില്ലയിൽ കൃഷിനാശമുണ്ടായ പ്രദേശങ്ങൾ സന്ദർശിച്ചത്. പന്തളം നഗരസഭ പ്രദേശത്തെയും തുമ്പമൺ, പന്തളം തെക്കേക്കര, കുളനട പഞ്ചായത്തുകളിലെയും പാടശേഖരങ്ങളിൽ സന്ദർശനം നടത്തി. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ കൃഷിനാശം മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. കൃഷിയുടെ നഷ്ടം എത്രയുണ്ടെന്നും കൃഷിയെ രക്ഷിക്കാൻ മാർഗമുണ്ടോയെന്നും ഇവർ പരിശോധിച്ചു. കർഷകരുടെ പ്രശ്‌നങ്ങളും പരിഹാരങ്ങളും നിർദേശങ്ങളും രേഖപ്പെടുത്തി. നടപ്പാക്കേണ്ട പദ്ധതികൾ തയാറാക്കി സർക്കാറിലേക്ക് സമർപ്പിക്കുമെന്നും ഇൻഷുർ ചെയ്ത തുക കൂടാതെ പ്രകൃതിക്ഷോഭ നഷ്ടപരിഹാരമായി ഹെക്ടറിന് 13,500 രൂപ കർഷകർക്ക് ലഭിക്കുമെന്നും അഡീഷനൽ ഡയറക്ടർ പറഞ്ഞു. കൃഷിമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി പി.എസ് അനിൽകുമാർ, പ്രിൻസിപ്പൽ കൃഷി ഓഫിസർ എ.ഡി. ഷീല, കൃഷി ഡെപ്യൂട്ടി ഡയറക്ടർമാരായ ലൂയിസ് മാത്യു, ജാൻസി കെ.കോശി, അസി. ഡയറക്ടർ ആർ.എസ്. റീജ, അസി. എക്‌സിക്യൂട്ടിവ് എൻജിനീയർ കെ. ജയപ്രകാശ് ബാബു, കൃഷി ഓഫിസർ സൗമ്യ ശേഖർ, പന്തളം നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബെന്നി മാത്യു, കർഷകർ എന്നിവരും അഡീഷനൽ ഡയറക്ടർക്കൊപ്പം ഉണ്ടായിരുന്നു. ഫോട്ടോ: കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ പന്തളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
