Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:32 AM IST Updated On
date_range 19 April 2022 5:32 AM ISTചേത്തക്കല്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലം ബലക്ഷയത്തിൽ
text_fieldsbookmark_border
റാന്നി: ചേത്തക്കല്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലത്തിന് ബലക്ഷയം. പൊട്ടനരുവി-ളാഹമണ്ണിൽപടി, മുക്കട- ഇടമൺ- അത്തിക്കയം എന്നീ റോഡുകളെയും പഴവങ്ങാടി, നാറാണംമൂഴി പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന നടവഴിയിലെ തോടിനു കുറുകെയുള്ള നടപ്പാലമാണിത്. പഴവങ്ങാടി പഞ്ചായത്തിലെ പാക്കാവുങ്കൽ കോളനി, ഊട്ടുപാറപടി എന്നിവിടങ്ങളിലെ താമസക്കാരുടെ പ്രധാന പാതയാണിത്. കാൽനടക്കാർ മാത്രമല്ല ഇരുചക്ര വാഹനങ്ങളും കോൺക്രീറ്റ് ചെയ്ത നടവഴിയിലൂടെ കടന്നു പോകുന്നുണ്ട്. മുമ്പ് നടവഴി മാത്രമായിരുന്ന ഇവിടം അടുത്തകാലത്ത് ഇരുചക്ര വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവുന്ന വിധത്തില്‍ കോണ്‍ക്രീറ്റ് ചെയ്യുകയായിരുന്നു. വർഷങ്ങൾക്കുമുമ്പ് പഴവങ്ങാടി പഞ്ചായത്ത് നിർമിച്ച നടപ്പാലമാണിത്. തോടിന്‍റെ മധ്യത്തിലെ തൂണിന്‍റെ അടിത്തറയും ബലക്ഷയം നേരിടുന്നുണ്ട്. അടിഭാഗത്തെ കോൺക്രീറ്റ് പൂർണമായി അടർന്നുപോയി. കമ്പികൾ തെളിഞ്ഞിരിക്കുന്നു. തുരുമ്പിച്ച് ഇളകിയ കമ്പി നശിക്കുന്നതോടെ പാലം നിലംപൊത്തുമെന്ന ആശങ്കയാണ് നിലനിൽക്കുന്നത്. വരുന്ന മഴക്കാലത്ത് തോട്ടില്‍ അമിത അളവില്‍ വെള്ളമെത്തിയാലും പാലം അപകടത്തില്‍പെടാന്‍ സാധ്യതയേറെയാണ്. മഴക്കാലത്ത് ശക്തമായ ഒഴുക്കുണ്ടാവുന്ന തോടാണിത്. തോടിന്‍റെ വശങ്ങളില്‍ കൈയേറ്റവും വ്യാപകമാണ്. പാലം ഇല്ലാതായാല്‍ പ്രദേശവാസികളുടെ സഞ്ചാരത്തിന് ബുദ്ധിമുട്ടാകും. അതിര്‍ത്തിയായതിനാല്‍ വാര്‍ഡ് അംഗങ്ങള്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ptl rni _1 bridge ഫോട്ടോ: തകർച്ച നേരിടുന്ന ചേത്തക്കല്‍ പാറേക്കടവ് സൊസൈറ്റിപ്പടിയിലെ നടപ്പാലം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
