Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപോത്താലി-നെല്ലിക്കല്‍...

പോത്താലി-നെല്ലിക്കല്‍ പാടശേഖരത്തിലെ തരിശുകൃഷിയുടെ പേരില്‍ വന്‍ തട്ടിപ്പെന്ന് ആരോപണം

text_fields
bookmark_border
പന്തളം: കരിങ്ങാലി പുഞ്ചയിലെ പോത്താലി- നെല്ലിക്കല്‍ പാടശേഖരത്തിലെ തരിശുകൃഷിയുടെ പേരില്‍ നടക്കുന്നത്​ വന്‍ തട്ടിപ്പെന്ന്​ പാടശേഖര സമിതി പ്രസിഡന്‍റ്​ കെ.എസ്. നീലകണ്ഠന്‍. റവന്യൂ വകുപ്പിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സ്വാധീനിച്ച്, 30 ഹെക്ടര്‍ പോലുമില്ലാത്ത പാടശേഖരം 80 ഹെക്ടറുണ്ടെന്ന് പെരുപ്പിച്ചുകാട്ടിയാണ്​ തട്ടിപ്പെന്നും അദ്ദേഹം ആരോപിച്ചു. പോത്താലി, മണത്തറ, നെല്ലിക്കല്‍, ബണ്ടിനകം പാടശേഖരം മുമ്പ്​ കൃഷി നടത്തിയതും ആലപ്പുഴ പുഞ്ച സ്​പെഷല്‍ ഓഫിസില്‍ രേഖപ്പെടുത്തിയതും 102 ഹെക്ടറാണ്. വാളകത്തിനാല്‍, ചിറമുടി, ഇയ്യാംകോട്, കരിംകുറ്റിക്കല്‍ ഇവയും ഈ 102 ഹെക്ടറിന്‍റെ ഭാഗമാണ്. പോത്താലി, നെല്ലിക്കൽ പാടശേഖരം 30 ഹെക്ടറിലധികം വരില്ല. ഇതാണ് 80 ഹെക്ടർ എന്ന്​ പെരുപ്പിച്ചുകാണിച്ചു വെട്ടിപ്പുനടത്തുന്നത്. 1990ൽ രജിസ്റ്റർ ചെയ്ത നെല്ലിക്കൽ ഏലായുടെ സെക്രട്ടറിയാണു താനെന്നും അവിടെ 2005ലെ വെള്ളപ്പൊക്കത്തിനുശേഷം കൃഷി ഇറക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ബണ്ടും ചീപ്പും നിർമിച്ചാൽ മാത്രമേ കൃഷി ഇറക്കാൻ കഴിയൂ. 2008ലെ എസ്റ്റിമേറ്റ് പ്രകാരം, ചീപ്പ് നിർമാണത്തിന് ഇപ്പോൾ 40 ലക്ഷം രൂപ അനുവദിച്ചതായാണ് അറിയുന്നത്. കൃഷി ഓഫിസറുടെ സാന്നിധ്യത്തിൽ ചേർന്ന കർഷകയോഗം പ്രസിഡന്‍റായി തന്നെയും സെക്രട്ടറിയായി വർഗീസിനെയും തെരഞ്ഞെടുത്തെങ്കിലും പുതിയ ഏല രജിസ്റ്റർ ചെയ്ത വിവരമല്ലാതെ മറ്റൊന്നും അറിയിച്ചിട്ടില്ലെന്നും കെ.എസ്. നീലകണ്ഠൻ പറഞ്ഞു. തെരഞ്ഞെടുപ്പിനു ശേഷം നടന്ന കമ്മിറ്റി തീരുമാനപ്രകാരം രാജേഷ് രാമങ്കരിക്ക്​ നിലം പാട്ടത്തിനുനൽകാൻ തീരുമാനിച്ചിരുന്നു. തുടർ നടപടികളൊന്നും തന്നോട് ആലോചിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story