Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightപഠനോപകരണങ്ങള്‍...

പഠനോപകരണങ്ങള്‍ വിതരണംചെയ്തു

text_fields
bookmark_border
കോഴഞ്ചേരി: വേള്‍ഡ് മലയാളി കൗണ്‍സില്‍ കോഴഞ്ചേരി താലൂക്ക് കമ്മിറ്റിയുടെ രൂപവത്​കരണവുമായി ബന്ധപ്പെട്ട് കോഴഞ്ചേരി കുരങ്ങുമലയിലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളിലെ കുട്ടികള്‍ക്ക് . സാംസ്‌കാരിക കേന്ദ്രത്തില്‍ നടന്ന യോഗത്തില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ താലൂക്ക് പ്രസിഡന്‍റ്​ എസ്. ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പഠനോപകരണ വിതരണോദ്​ഘാടനം പഞ്ചായത്ത് വിദ്യാഭ്യാസ സമിതി ചെയര്‍പേഴ്‌സൻ സുനിത ഫിലിപ് നിര്‍വഹിച്ചു. ഗ്ലോബല്‍ പ്രസിഡന്‍റ്​ ഗോപാലപിള്ള മുഖ്യ പ്രഭാഷണം നടത്തി. ബിജിലി പി. ഈശോ, ഡോ. കെ. ജയകുമാര്‍, പ്രസാദ് കുഴിക്കാല, ശാന്ത ജി. പിള്ള, ആനന്ദ് തെക്കേമല, പി.ആര്‍. രാജീവ് ചെറുകോല്‍, മനോജ് കോഴഞ്ചേരി എന്നിവര്‍ സംസാരിച്ചു. എല്‍.ഡി.എഫ് നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് റാന്നി: പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ അനിയന്ത്രിതമായ വിലവർധനയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ 21ന് രാവിലെ പത്തിന് റാന്നി പോസ്റ്റ് ഓഫിസിലേക്ക് ബഹുജന മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കും. സ്വകാര്യ കമ്പനികളുടെ കൊള്ളക്ക്​ കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുന്നതിലൂടെ ജനദ്രോഹ നടപടികളാണ് നടപ്പാക്കുന്നതെന്ന് യോഗം ചൂണ്ടിക്കാട്ടി. രാജു എബ്രഹാം അധ്യക്ഷത വഹിച്ചു. എല്‍.ഡി.എഫ് കണ്‍വീനര്‍ എം.വി. വിദ്യാധരന്‍, സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം പി.ആര്‍. പ്രസാദ്, കെ. സതീശ്, ജോര്‍ജ് എബ്രഹാം, ആലിച്ചന്‍ ആറൊന്നില്‍, തോമസ് പുല്ലമ്പള്ളില്‍, പാപ്പച്ചന്‍ കൊച്ചുമേപ്രത്ത്, സന്തോഷ് അയിരൂര്‍, മാത്യു ദാനിയേല്‍, സോണി വാഴക്കുന്നത്ത്, റെജി കൈതവന, മനോജ് മാത്യു, എബ്രഹാം സി. ഫിലിപ്, ഫിലിപ് മാത്യു കുരുടാമണ്ണില്‍, കെ.സി. മാത്യു എന്നിവര്‍ സംസാരിച്ചു. അനധികൃത വിദേശമദ്യ കച്ചവടവും മദ്യപശല്യവും വർധിക്കുന്നു കോന്നി: പയ്യനാമണ്ണില്‍ അനധികൃത വിദേശമദ്യ കച്ചവടവും മദ്യപാനികളുടെ ശല്യവും രൂക്ഷമാകുന്നു. പയ്യനാമണ്‍ ചന്ത കേന്ദ്രീകരിച്ച് ഓട്ടോകളിലാണ് വിദേശ മദ്യശാലകളില്‍നിന്ന്​ വാങ്ങുന്ന മദ്യം ഉയര്‍ന്ന വിലക്ക്​ വിൽക്കുന്നത്. മദ്യം വാങ്ങാനെത്തുന്നവരുടെ എണ്ണവും ദിനംപ്രതി വര്‍ധിച്ചുവരുകയാണ്. ചന്തയില്‍തന്നെ മദ്യപാനവും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. മദ്യവില്‍പന നടത്തുന്ന ചില ഓട്ടോക്കാരുടെ നടപടി മറ്റ് ഓട്ടോക്കാരെയും പ്രതികൂലമായി ബാധിക്കുന്നുണ്ട്. എക്‌സൈസ്, പൊലീസ് അധികൃതര്‍ പയ്യനാമണ്ണിലെ അനധികൃത വിദേശമദ്യ കച്ചവടത്തിനെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story