Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഗുരുദർശനങ്ങൾ...

ഗുരുദർശനങ്ങൾ വക്രീകരിക്കാൻ ഗൂഢശ്രമം –തുഷാർ വെള്ളാപ്പള്ളി

text_fields
bookmark_border
ഗുരുദർശനങ്ങൾ വക്രീകരിക്കാൻ ഗൂഢശ്രമം –തുഷാർ വെള്ളാപ്പള്ളി
cancel
കുടശ്ശനാട്: ശ്രീനാരായണ ഗുരുദർശനങ്ങൾ വക്രീകരിക്കാൻ ഗൂഢശ്രമം നടക്കുന്നതായി തുഷാർ വെള്ളാപ്പള്ളി. കുടശ്ശനാട് ശ്രീനാരായണപുരം ശാഖയിൽ നടന്ന ഗുരുഗീത ജ്ഞാനയജ്ഞ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗുരുദർശനങ്ങൾ കേരളത്തി‍ൻെറ ഇരുണ്ട സാമൂഹിക ചരിത്രത്തിലേക്ക് പുതുവെളിച്ചം പകർന്നുനൽകി. സമുദായം തള്ളിക്കളഞ്ഞ ചിലർ ഉയർത്തുന്ന ആരോപണങ്ങൾകൊണ്ട് യോഗത്തെ തകർക്കാൻ കഴിയില്ല. ഇക്കൂട്ടർ മനസ്സിലാക്കേണ്ടത് എസ്.എൻ.ഡി.പി യോഗം ലോകത്തിന് നൽകിയ പരിപക്വമായ സേവന സംഭാവനകൾ വിവരണാതീതമാണ് എന്നതാണ്​. കോടതി വിധികളുടെ അടിസ്ഥാനത്തിലും ജനാധിപത്യക്രമത്തിലും യോഗത്തി‍ൻെറ തെരഞ്ഞെടുപ്പ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യൂനിയൻ പ്രസിഡൻറ് അഡ്വ. സിനിൽ മുണ്ടപ്പള്ളി അധ്യക്ഷത വഹിച്ചു. എം.എസ്. അരുൺകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. ഡോ. രഞ്ജിലി രാജൻ, ശാഖ പ്രസിഡന്‍റ്​ കെ. ഗോപിനാഥൻ, വൈസ് പ്രസിഡൻറ് ആർ. സന്തോഷ്, സെക്രട്ടറി ബി. സുധാകരൻ, എസ്. ആദർശ്​, സുജാത എന്നിവരെ ആദരിച്ചു. സെക്രട്ടറി ഡോ. ആനന്ദരാജ്, അനിൽ പി. ശ്രീരംഗം, രാജേഷ് കോഴഞ്ചേരി, പി.എസ്. ജ്യോതിസ്, എസ്. ആദർശ്, രാജു കാവുംപാടം, അനിൽ ഐസെറ്റ്, സുരേഷ് മുടിയൂർക്കോണം, ഉദയൻ പാറ്റൂർ, എസ്. രജനി, അജോയ്കുമാർ എന്നിവർ സംസാരിച്ചു. ഫോട്ടോ: ഗുരു ഗീതജ്ഞാന യജ്ഞം സമ്മേളനം എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡൻറ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story