Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:32 AM IST Updated On
date_range 18 April 2022 5:32 AM ISTമസ്ജിദ് ഉദ്ഘാടനം ചെയ്തു
text_fieldsbookmark_border
പത്തനംതിട്ട: മാനുഷിക മൂല്യങ്ങൾക്ക് ശോഷണം സംഭവിച്ചുകൊണ്ടിരിക്കുന്ന വർത്തമാന കാലഘട്ടത്തിൽ മാനവ മൈത്രിയുടെയും മനുഷ്യ സാഹോദര്യത്തിൻെറയും സന്ദേശങ്ങളാണ് മസ്ജിദുകളിൽ നിന്നുയരുന്നതെന്ന് സൈനുദ്ദീൻ ബാ അലവി തങ്ങൾ പറഞ്ഞു. ചിറ്റാർ പുതുക്കടയിൽ ഖാദിസിയ്യ നിർമിച്ച നിസ്കാര പള്ളി ഉദ്ഘാടനം ചെയ്ത് വിശ്വാസികൾക്ക് തുറന്നുകൊടുക്കുകയായിരുന്നു അദ്ദേഹം. യൂസുഫ് പുതുക്കട അധ്യക്ഷതവഹിച്ചു. ബദറുദ്ദീൻ, അഷ്റഫ് ഹാജി അലങ്കാർ, നൗഷാദ്, സുധീർ വഴിമുക്ക്, റഹീം മൗലവി, എം.എസ്. റഹീം, സുനീർ അലി സഖാഫി, എ.എം. ഇസ്മയിൽ എന്നിവർ സംസാരിച്ചു. പ്രമുഖ പണ്ഡിതനും മഖ്ദൂമിയ ദഅ്വ കോളജ് പ്രിൻസിപ്പലുമായ മുഹമ്മദ് ഫാറൂഖ് നഈമിയുടെ നേതൃത്വത്തിൽ കൊല്ലം ഖാദിയ്യയാണ് മസ്ജിദ് നിർമിച്ചുനൽകിയത്. photo ചിറ്റാർ പുതുക്കടയിൽ നിർമിച്ച മസ്ജിദ് സൈനുദ്ദീൻ ബാ അലവി തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
