Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകേരളത്തിലെ കർഷകരുടെ...

കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര കൃഷിമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തും –വി. മുരളീധരൻ

text_fields
bookmark_border
പത്തനംതിട്ട: കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെ ഗുണഫലം കിട്ടാത്തത് ഉൾപ്പെടെയുള്ള കേരളത്തിലെ കർഷകരുടെ പ്രശ്നങ്ങൾ കേന്ദ്ര കൃഷിമന്ത്രിയുടെയും ധനമന്ത്രിയുടെയും ശ്രദ്ധയിൽപെടുത്തുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. നിരണത്ത് ആത്മഹത്യ ചെയ്ത കർഷകൻ രാജീവ‍ൻെറ കുടുംബത്തെ സന്ദർശിച്ച ശേഷം പ്രദേശത്തെ പാടശേഖര സമിതികളുടെ ഭാരവാഹികളുമായി ചർച്ച നടത്തി. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയുടെയും പ്രധാൻമന്ത്രി ഫസൽ ബീമ യോജനയുടെയും ഗുണഫലം കർഷകർക്ക് കിട്ടുന്നില്ലെന്ന് ചർച്ചയിൽ ബോധ്യമായി എന്ന് കേന്ദ്ര മന്ത്രി പറഞ്ഞു. ആത്മഹത്യ ചെയ്ത കർഷകൻ രാജീവ‍ൻെറ കുടുംബത്തിന് സഹായം നൽകാൻ സംസ്ഥാന സർക്കാർ തയാറായിട്ടില്ലെന്നത് പരിതാപകരം ആണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story