Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 April 2022 5:32 AM IST Updated On
date_range 18 April 2022 5:32 AM ISTപ്രണയം പ്രധാന വിഷയമാകേണ്ട കാലം -കുരീപ്പുഴ ശ്രീകുമാർ
text_fieldsbookmark_border
പത്തനംതിട്ട: പ്രണയത്തെക്കുറിച്ച് തുടർച്ചയായി ചർച്ചചെയ്യേണ്ട കാലത്താണ് നാം ജീവിക്കുന്നതെന്ന് കവി കുരീപ്പുഴ ശ്രീകുമാർ. ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ടയിൽ നടന്ന സാംസ്‌കാരിക സദസ്സ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതസംഘടനകൾ പ്രണയത്തിനെതിരായ നിലപാടെടുക്കുന്നു. പരസ്‌പരം ഇഷ്ടപ്പെടുന്നവർക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടന നൽകുന്നു. മറ്റൊരു മതത്തിലോ ജാതിയിലോ പെട്ടയാളെ വിവാഹം കഴിച്ചതുകൊണ്ട് ഭരണഘടനാപരമായ ഒരു അവകാശവും ആർക്കും നഷ്ടമാവുന്നില്ല. ഇത്തരം അവകാശങ്ങളെക്കുറിച്ചുള്ള ബോധം പൊതുജനങ്ങളിലും ഉദ്യോഗസ്ഥ വിഭാഗത്തിനും ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. കവി മുരുകൻ കാട്ടാക്കട പങ്കെടുത്തു. ഡി.വൈ.എഫ്.ഐ ഏരിയ പ്രസിഡന്റ് സൂരജ് എസ്. പിള്ള അധ്യക്ഷത വഹിച്ചു. PTL47kureepuzha ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി പത്തനംതിട്ടയിൽ നടന്ന സാംസ്‌കാരിക സദസ്സ് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്‌ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story