Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅതിഥി...

അതിഥി തൊഴിലാളികള്‍ക്കായി ഗെസ്റ്റ് ആപ്

text_fields
bookmark_border
പത്തനംതിട്ട: അതിഥി തൊഴിലാളികളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന് കേരള ബില്‍ഡിങ്​ ആൻഡ്​ അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫെയര്‍ ബോര്‍ഡ് വികസിപ്പിച്ചെടുത്ത മൊബൈല്‍ ആപ്ലിക്കേഷനായ ഗെസ്റ്റ് ആപ്പിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ബോര്‍ഡിലെ ജില്ല എക്സിക്യൂട്ടിവ് ഓഫിസര്‍മാര്‍ക്കും തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തൊഴിലിടങ്ങളില്‍ നേരിട്ട് ചെന്ന് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഫോട്ടോയെടുത്ത് അപേക്ഷ സ്വീകരിക്കാനുള്ള സൗകര്യം ആപ്പില്‍ ഒരുക്കിയിട്ടുണ്ട്. മുഴുവന്‍ അതിഥി തൊഴിലാളികളെയും പദ്ധതിയില്‍ അംഗമാക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കാനാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുമ്പോള്‍ തൊഴിലാളികളുടെ വാട്സ് ആപ് നമ്പറില്‍തന്നെ ഐ.ഡി കാര്‍ഡ് ലഭിക്കും. സെക്യൂരിറ്റി നിയമനം കോന്നി: താലൂക്ക് ആശുപത്രിയിലേക്ക് താൽക്കാലികമായി മാസവേതന അടിസ്ഥാനത്തില്‍ നാല്​ സെക്യൂരിറ്റിയെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഈ മാസം 22ന് ഉച്ചക്ക്​ രണ്ടിന് മുമ്പ്​ ഓഫിസില്‍ നല്‍കണം. അപേക്ഷകര്‍ 25ന് ഉച്ചക്ക്​ 1.30ന് ആശുപത്രിയില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസ്സല്‍ രേഖകളുമായി നേരിട്ട് ഹാജരാകണം. എക്സ് സര്‍വിസ്, മറ്റ് സായുധസേന വിഭാഗങ്ങളില്‍നിന്ന്​ വിരമിച്ചവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും. 30 വയസ്സ്​ തികയുകയും 50 വയസ്സില്‍ അധികരിക്കാനും പാടില്ല. 10ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യത ഉണ്ടായിരിക്കണം. സ്വീപ്പര്‍ നിയമനം പ്രമാടം: ഗ്രാമപഞ്ചായത്ത് പൂങ്കാവില്‍ ആരംഭിച്ച ആയുര്‍വേദ ഉപകേന്ദ്രത്തിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ സ്വീപ്പറെ നിയമിക്കുന്നു. താൽപര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം വെള്ളപേപ്പറില്‍ തയാറാക്കിയ അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി ഏപ്രില്‍ 23ന് വൈകീട്ട്​ അഞ്ചുവരെ. ഫോണ്‍: 0468 2242215, 0468 2240175. ഓവര്‍സിയര്‍ നിയമനം പ്രമാടം: ഗ്രാമപഞ്ചായത്ത് എം.ജി.എന്‍.ആര്‍.ഇ.ജി.എസ് പദ്ധതി നടത്തിപ്പിന്​ ഒരു ഓവര്‍സിയറെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യത: സിവില്‍ എൻജിനീയറിങ്​ ബിരുദം, അഗ്രികള്‍ചര്‍ എൻജിനീയറിങ്​ ബിരുദം, സിവില്‍ എൻജിനീയറിങ്​ ഡിപ്ലോമ. താൽപര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ പ്രമാടം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കണം. അവസാന തീയതി 23ന് വൈകീട്ട്​ അഞ്ചുവരെ. ഫോണ്‍: 0468 2242215, 0468 2240175. സാക്ഷ്യപത്രം സമര്‍പ്പിക്കണം വള്ളിക്കോട്: ഈ വര്‍ഷം ജനുവരി ഒന്നിന് 60 വയസ്സ്​ പൂര്‍ത്തിയാകാത്ത വിധവ പെന്‍ഷന്‍/ 50 വയസ്സ്​ കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍, വിവാഹിത /പുനര്‍വിവാഹിതയല്ല എന്ന് ഗസറ്റഡ് ഓഫിസര്‍/ വില്ലേജ് ഓഫിസറില്‍ കുറയാതെയുള്ള റവന്യൂ അധികാരികള്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ്, 2021 ഡിസംബര്‍ മുതല്‍ സമര്‍പ്പിച്ചിട്ടില്ലാത്ത പക്ഷം, ഈ മാസം 30നുള്ളില്‍ പഞ്ചായത്ത് ഓഫിസില്‍ ഹാജരാക്കണമെന്ന് വള്ളിക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04682 350229.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story