Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:39 AM IST Updated On
date_range 17 April 2022 5:39 AM ISTറവന്യൂ കലോത്സവം നാളെ മുതല്‍
text_fieldsbookmark_border
പത്തനംതിട്ട: ജില്ലതല റവന്യൂ കലോത്സവം തിങ്കളാഴ്ച മുതല്‍ 27വരെ പത്തനംതിട്ടയില്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലോത്സവവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘാടക സമിതി യോഗം ചേർന്നു. രണ്ട് പ്രളയത്തെയും കോവിഡിനെയും അതിജീവിച്ചശേഷം ജില്ലയില്‍ ആദ്യമായാണ് റവന്യൂ കലോത്സവം സംഘടിപ്പിക്കുന്നത്. 18, 19 തീയതികളില്‍ സ്പോര്‍ട്സ് ആന്‍ഡ് അത്ലറ്റിക്സ് മത്സരങ്ങളും 22, 23 തീയതികളില്‍ രചന മത്സരങ്ങളും 26, 27 തീയതികളില്‍ കലാമത്സരങ്ങളും സംഘടിപ്പിക്കും. ഇതുവരെ ഇരുന്നൂറിലധികം പേരാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയത്. വരും ദിവസങ്ങളില്‍ രജിസ്ട്രേഷന്‍ തുടരുമെന്ന് മന്ത്രി പറഞ്ഞു. ജില്ല സ്റ്റേഡിയത്തിലും കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലുമായാണ് മത്സരങ്ങള്‍ നടക്കുന്നത്. മന്ത്രി വീണാ ജോര്‍ജ് രക്ഷാധികാരിയായും ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ വൈസ് ചെയര്‍മാനായും സംഘാടക സമിതി രൂപവത്കരിച്ച് പ്രവർത്തിക്കുന്നു. പട്ടയവിതരണമേള 25ന്; 246 പട്ടയങ്ങള്‍ വിതരണം ചെയ്യും പത്തനംതിട്ട: സംസ്ഥാന സര്‍ക്കാറിന്‍റെ രണ്ടാം നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി ജില്ലയില്‍ പട്ടയവിതരണമേള ഈ മാസം 25ന് നടക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കലക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പട്ടയമേള സംഘാടക സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി. റവന്യൂ മന്ത്രി കെ. രാജന്‍ പട്ടയവിതരണത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിക്കും. വൈകീട്ട് മൂന്നിന് ജില്ല ആസ്ഥാനത്തും വൈകുന്നേരം അഞ്ചിന് അടൂരും ആണ് പട്ടയമേള നടക്കുക. അടൂര്‍ 21, കോഴഞ്ചേരി 22, റാന്നി 79, കോന്നി 50, തിരുവല്ല 44, മല്ലപ്പള്ളി 30, പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. അടുത്തതവണ റാന്നി, കോന്നി മണ്ഡലങ്ങളില്‍ കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story