Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:35 AM IST Updated On
date_range 17 April 2022 5:35 AM ISTപന്തളത്ത് കൃഷിനാശം തടയാൻ മാസ്റ്റർ പ്ലാൻ തയാറാക്കും -ചിറ്റയം ഗോപകുമാർ
text_fieldsbookmark_border
പന്തളം: വെള്ളം കയറി കൃഷിനശിച്ച പന്തളം കരിങ്ങാലി പാടശേഖരങ്ങളുടെ വിവിധ സ്ഥലങ്ങൾ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ സന്ദർശിച്ചു. കർഷക പ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗം വരുന്ന 25നകം വിളിച്ചുചേർക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ പാടശേഖരങ്ങളും വിവിധ തോടുകളും ചളിനിറഞ്ഞ് ആഴം കുറഞ്ഞ് കിടക്കുകയാണ്. എല്ലാ തോടുകളുടെയും ആഴംകൂട്ടി പ്രധാന തോട്ടിലേക്ക് ഒഴുക്കിവിടുന്നതിനുള്ള മാസ്റ്റർ പ്ലാൻ തയാറാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയതായി ചിറ്റയം പറഞ്ഞു. ഒപ്പം, ഇത്തരം സന്ദർഭങ്ങളിൽ വെള്ളം പമ്പ് ചെയ്ത് വിടുന്നതിന് കരിങ്ങാലി പുഞ്ചയിലെ വിവിധ പാടശേഖരങ്ങളിൽ മോട്ടോറും പെട്ടിയും പറയും അടക്കം സ്ഥാപിക്കുന്നതിനുള്ള ബൃഹദ് പദ്ധതിയും ആലോചിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു. കരിങ്ങാലി പുഞ്ച പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലായി വ്യാപിച്ചുകിടക്കുന്നതിനാൽ ബന്ധപ്പെട്ട രണ്ട് ജില്ലയിലെയും ഉദ്യോഗസ്ഥരെ വിളിച്ചുചേർത്ത് യോഗം സംഘടിപ്പിക്കാൻ ബന്ധപ്പെട്ട കൃഷിമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പന്തളത്തെ പാടശേഖരങ്ങളെ അപ്പർകുട്ടനാടിന്‍റെ ഭാഗം ആക്കുന്നതിനും അതുവഴി അടിസ്ഥാനസൗകര്യ വികസനത്തിന് ആവശ്യമായ കാര്യങ്ങൾക്ക് അത് സഹായകമാകുമെന്നും വിളനാശം സംഭവിച്ചവർക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്ന് കൃഷിവകുപ്പിനോടും റവന്യൂ വകുപ്പിനോടും ഇറിഗേഷൻ വകുപ്പിനോടും അഭ്യർഥിച്ചതായും ഡെപ്യൂട്ടി സ്പീക്കർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കറിനൊപ്പം വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ എസ്. അജയകുമാർ, അഡ്വ. സതീഷ്, അനിൽകുമാർ, അജി, രവീന്ദ്രൻ, മഹേഷ് സോമൻ തുടങ്ങിയവരും ഉണ്ടായിരുന്നു. ഫോട്ടോ: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പന്തളത്തെ പാടശേഖരങ്ങൾ സന്ദർശിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
