Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightയുവാവിനെ...

യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ

text_fields
bookmark_border
യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവം: രണ്ടുപേർകൂടി അറസ്റ്റിൽ
cancel
പന്തളം: യുവാവിനെ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ രണ്ടുപേരെക്കൂടി പൊലീസ് അറസ്റ്റ് ചെയ്തു. അടൂർ പറക്കോട് കൊച്ചുകുറ്റിയിൽ തെക്കേതിൽ നിർമൽ ജനാർദനൻ (32), അടൂർ പറക്കോട് സുബൈർ മൻസിലിൽ അജ്മൽ (27) എന്നിവരെയാണ് പന്തളം പൊലീസ് ബംഗളൂരുവിൽനിന്ന്​ അറസ്റ്റ് ചെയ്തത്. സംഭവത്തിനുശേഷം ബംഗളൂരുവിൽ ഒളിവിലായിരുന്നു ഇരുവരും. പത്തനംതിട്ട, അടൂർ, തിരുവല്ല പൊലീസ് സ്റ്റേഷനുകളിൽ ഇരുവർക്കുമെതിരെ ഇരുപതോളം കേസുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. തട്ട ഒരിപ്പുറത്ത് ക്ഷേത്രത്തിലെ ഉത്സവംകണ്ട് മടങ്ങുകയായിരുന്ന വള്ളിക്കോട് തൃക്കോവിൽ തൃപ്പാറ തെക്കേ തുണ്ടുപറമ്പിൽ നന്ദകുമാറിന്‍റെ മകൻ നിബിൻ കുമാറാണ്​ (26) ആക്രമണത്തിനിരയായത്​. ഫോട്ടോ: 1 നിർമൽ ജനാർദനൻ 2. അജ്മൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story