Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:32 AM IST Updated On
date_range 17 April 2022 5:32 AM ISTകർഷകസംഗമവും സെമിനാർ ഹാൾ സമർപ്പണവും
text_fieldsbookmark_border
അടൂർ: ജില്ല സമഗ്ര വികസന സമിതിയുടെയും ഐക്കൺ സോഷ്യൽ സർവിസ് സൊസൈറ്റിയുടെയും ആഭിമുഖ്യത്തിൽ കർഷക സംഗമവും സെമിനാർ സമർപ്പണവും ഇളമണ്ണൂരിൽ നടന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി. രാജഗോപാലൻ നായർ അധ്യക്ഷത വഹിച്ചു. കർഷകരെ ആദരിക്കലും പച്ചക്കറി വിത്ത് വിതരണവും നടന്നു. ഐക്കൺ സോഷ്യൽ സർവിസ് സൊസൈറ്റി പ്രസിഡന്‍റ് അഡ്വ. ഡി. ഭാനുദേവൻ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്‍റ് സജി മാരൂർ, തോമസ് മാത്യു, ജി. സനന്ദൻ ഉണ്ണിത്താൻ, രാമചന്ദ്രൻ ഉണ്ണിത്താൻ, വേണുഗോപാലൻ, സേതുകുമാർ, സുഭാഷ് കുമാർ, ബി. ഉണ്ണികൃഷ്ണൻ, പി.ജി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. PTL ADR Sangamam ഇളമണ്ണൂരിൽ കർഷക സംഗമവും സെമിനാർ സമർപ്പണവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആർ. തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
