Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഅട്ടത്തോട് കോളനി...

അട്ടത്തോട് കോളനി വികസനത്തിന് ഒരുകോടി രൂപകൂടി

text_fields
bookmark_border
റാന്നി: അട്ടത്തോട് കോളനിയുടെ വികസനത്തിന് ഒരുകോടി രൂപകൂടി അനുവദിച്ചു. പട്ടികവർഗ വികസന വകുപ്പ് നടപ്പാക്കുന്ന സവിശേഷ പദ്ധതിയായ അംബേദ്​കർ സെറ്റിൽമെന്‍റ്​ പദ്ധതി പ്രകാരമാണ് തുക അനുവദിച്ചത്. അടിച്ചിപ്പുഴ കോളനിക്കും ഇതോടൊപ്പം ഒരുകോടി രൂപ അനുവദിച്ചിട്ടുണ്ട്. ഇരുസ്ഥലങ്ങളിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കോളനി നിവാസികളും പങ്കെടുക്കുന്ന ഊരുകൂട്ടങ്ങൾ വിളിച്ചുചേർത്ത്​ നിർവഹണം സംബന്ധിച്ച പദ്ധതി രേഖ തയാറാക്കും. സംസ്ഥാന നിർമിതി കേന്ദ്രത്തിനാണ് നിർവഹണച്ചുമതല. പട്ടികജാതി വികസന വകുപ്പ് അംബേദ്‌കർ ഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തി അട്ടത്തോട് കോളനിക്ക് ഒരുകോടി രൂപ അനുവദിച്ചിരുന്നു. രണ്ട്‌ പദ്ധതികളും പൂർത്തിയാകുന്നതോടെ ഏറെ പിന്നാക്കം നിൽക്കുന്ന പട്ടികജാതി-വർഗ വിഭാഗത്തിൽപെട്ടവർ കൂടുതലായി താമസിക്കുന്ന അട്ടത്തോട് കോളനിയുടെ മുഖച്ഛായതന്നെ മാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story