Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഡി.വൈ.എഫ്.ഐ സംസ്ഥാന...

ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനം; സംഘാടക സമിതി ഓഫിസ്​ സജീവമായി

text_fields
bookmark_border
പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്​ ഒരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ സംഘാടക സമിതി ഓഫിസും ജില്ല കേന്ദ്രത്തിൽ സജീവമായി. സംഘാടക സമിതി ചെയർമാൻ സി.പി.എം ജില്ല സെക്രട്ടറി കെ.പി. ഉദയഭാനു, ജനറൽ കൺവീനർ പി.ബി. സതീഷ് കുമാർ, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗം കെ.യു. ജനീഷ് കുമാർ എം.എൽ.എ എന്നിവരൊക്കെ എല്ലാ ദിവസവും ഓഫിസിൽ എത്തുന്നു. സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടനത്തിന് 30 സബ് കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. ടെലിഫോൺ, കമ്പ്യൂട്ടർ അടക്കമുള്ള സൗകര്യങ്ങൾ ഓഫിസിൽ ലഭ്യമാക്കിയിട്ടുണ്ട്. സമ്മേളനവുമായി ബന്ധപ്പെട്ട വിവിധ കമ്മിറ്റികൾ യോഗം ചേരുന്നതും ഇവിടെയാണ്. പത്തനംതിട്ട സ്റ്റേഡിയം റോഡിൽ നഗരഹൃദയത്തിൽ തന്നെയാണ് ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന് 635 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഡി.വൈ.എഫ്.ഐ കേന്ദ്ര നേതൃത്വവും സമ്മേളനത്തിനെത്തും. ജില്ലയിൽ ആദ്യമായി സംസ്ഥാന സമ്മേളനം നടക്കുമ്പോൾ രണ്ടര ലക്ഷമാളുകൾ അണിനിരക്കുന്ന ബഹുജന റാലി പത്തനംതിട്ടയിൽ നടക്കും. സമ്മേളനം സമാനതകളില്ലാത്ത സംഘാടനത്തിലൂടെ ചരിത്രമാക്കാനാണ് സംഘാടകരുടെ തീരുമാനം. ഈ മാസം 27 മുതൽ 30 വരെയാണ്​ സംസ്ഥാന സമ്മേളനം. ജില്ലയിലെങ്ങും ​ചുവരെഴുത്തും പോസ്റ്ററുകളുമൊക്കെ നിറഞ്ഞുകഴിഞ്ഞു. കമ്യൂണിസ്റ്റ്​ ആചാര്യന്മാർക്കൊപ്പം കേരളത്തിലെ നവോഥാന നായകരുടെ ചിത്രങ്ങളും പോസ്റ്ററുകളിൽ ഇടംപിടിച്ചിട്ടുണ്ട്​. PTL 12 DYFI ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിന്‍റെ സംഘാടക സമിതി ഓഫിസ് ​ കുടുംബശ്രീ പ്രവര്‍ത്തകരുടെ യോഗം​ ജനാധിപത്യ വിരുദ്ധം -ഡി.സി.സി പ്രസിഡന്‍റ് പത്തനംതിട്ട: ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളനത്തിനുവേണ്ടി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് ഭാരവാഹികളുടെ യോഗം വിളിച്ച്​ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിന് ആളെക്കൂട്ടുന്ന നടപടി ജനാധിപത്യ വിരുദ്ധമാണെന്ന്​ ഡി.സി.സി പ്രസിഡന്‍റ് പ്രഫ. സതീഷ് കൊച്ചുപറമ്പില്‍. സ്വതന്ത്രമായി പ്രവര്‍ത്തിക്കേണ്ട ഈ പ്രസ്ഥാനത്തെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ പോഷക സംഘടനയാക്കി മാറ്റാനുള്ള നീക്കം ജനാധിപത്യത്തെയും ഇതിന്‍റെ സ്വയംഭരണത്തെയും തകര്‍ക്കുന്നതിനുവേണ്ടിയാണ്. ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലും ഇത്തരത്തില്‍ അനധികൃതമായി യോഗം വിളിക്കുന്നത് തെളിവുസഹിതം പുറത്തുവന്ന സാഹചര്യത്തില്‍ നിസ്സംഗതയോടെയും മൗനത്തോടെയും ഇരിക്കുന്നത് ഉദ്യോഗസ്ഥര്‍ ഭരണകക്ഷിയെ ഭയക്കുന്നതുകൊണ്ടാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഉത്തരവാദിത്തപ്പെട്ടവര്‍ ഇത് തടഞ്ഞില്ലെങ്കില്‍ എല്ലാ പഞ്ചായത്തുകളുടെ മുന്നിലും സമരം സംഘടിപ്പിക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story