Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:36 AM IST Updated On
date_range 15 April 2022 5:36 AM ISTകല്ലേലി കാവിൽ പത്താമുദയ മഹോത്സവത്തിന് ദീപം തെളിച്ചു
text_fieldsbookmark_border
കോന്നി: കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻകാവിലെ പത്താമുദയ മഹോത്സവത്തിന് അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ ഭദ്രദീപം തെളിച്ചു. കാവ് പ്രസിഡൻറ് അഡ്വ. സി.വി. ശാന്തകുമാർ അധ്യക്ഷത വഹിച്ചു. 23വരെ ആദിദ്രാവിഡ നാഗഗോത്ര ജനതയുടെ ആചാര അനുഷ്ഠാനത്തോടെ പത്തുദിന മഹോത്സവം നടക്കും. വിഷുദിനമായ വെള്ളിയാഴ്ച രാവിലെ വിഷുക്കണി ദർശനം. വിഷുക്കൈനീട്ടത്തോടെ രണ്ടാം ഉത്സവം നടക്കും. എട്ടാം ഉത്സവംവരെ പ്രഭാതപൂജകൾക്ക് ഒപ്പം വിശേഷാൽ ഉപസ്വരൂപ പൂജകൾ നടക്കും. ഒമ്പതാം ഉത്സവദിനമായ 22ന് വൈകീട്ട് ഏഴു മുതൽ കല്ലേലി അപ്പൂപ്പന്റെ തമിഴ് ചരിതമായ വിൽപാട്ട് തെങ്കാശി പംബ്ലി സെൽവിയും സംഘവും അവതരിപ്പിക്കും. എട്ടിന് നൃത്തസന്ധ്യ, ഒമ്പതിന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. പത്താമുദയമായ 23ന് പുലർച്ച നാലിന് മല ഉണർത്തൽ. 11ന് പത്താമുദയ സാംസ്കാരിക സദസ്സ് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പടം: PTL41kallely കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിലെ പത്താമുദയ മഹോത്സവത്തിന് ഭദ്രദീപം തെളിച്ച ശേഷം അഡ്വ. കെ.യു. ജനീഷ് കുമാർ എം.എൽ.എ സംസാരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story