Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightശാസ്ത്രീയ...

ശാസ്ത്രീയ പരിശീലനകേന്ദ്രം തുടങ്ങുന്നതിന് ഫണ്ട് അനുവദിക്കും

text_fields
bookmark_border
മല്ലപ്പള്ളി: ഭിന്നശേഷി വിഭാഗത്തിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ചികിത്സക്കുമായി കീഴ്​വായ്പൂര് സ്കൂളിൽ അന്താരാഷ്ട്ര നിലവാരത്തിലെ ശാസ്ത്രീയ പരിശീലനകേന്ദ്രം തുടങ്ങുന്നതിന് ഫണ്ട് അനുവദിക്കുമെന്ന് മാത്യു ടി. തോമസ് എം.എൽ.എ പറഞ്ഞു. മല്ലപ്പള്ളി ബി.ആർ.സിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗൃഹാധിഷ്ഠിത ഭിന്നശേഷി കുട്ടികൾക്കുള്ള ഉപകരണവിതരണം നിർവഹിച്ച്​ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഭിന്നശേഷി വിഭാഗത്തിലെ കുട്ടികൾക്ക് നടപ്പാക്കുന്ന പദ്ധതികൾ കൂടുതൽ ശാസ്ത്രീയമാക്കണമെന്നും മലയോര മേഖലയിൽ ഈ രംഗത്തെ ചികിത്സ അപര്യാപ്ത പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് റീഹാബിലിറ്റേഷൻ സ്​പെഷലിസ്റ്റ് ആർ.ജെ. ധനേഷ്​ കുമാർ, ജില്ല പ്രോഗ്രാം കോഓഡിനേറ്റർ ഡോ. ലെജു പി. തോമസ്, ബ്ലോക്ക് പ്രോഗ്രാം കോഓഡിനേറ്റർ ഇൻചാർജ് വി. അമ്പിളി എന്നിവർ നൽകിയ നിവേദനം പരിഗണിച്ചാണ് എം.എൽ.എ പദ്ധതി പ്രഖ്യാപിച്ചത്. ബ്ലോക്ക് പഞ്ചായത്ത്​ അംഗം സിന്ധു സുഭാഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റെജി പണിക്കമുറി, ഡെയ്സി വർഗീസ്, ദീപ്തി ദാമോദരൻ, രോഹിണി ജോസ്, ടി.ആർ. ദിനേശ് എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story