Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 April 2022 5:32 AM IST Updated On
date_range 15 April 2022 5:32 AM ISTഅന്ത്യഅത്താഴ സ്മരണയിൽ പെസഹ ആചരിച്ചു
text_fieldsbookmark_border
പത്തനംതിട്ട: ക്രിസ്തുവിന്‍റെ അന്ത്യഅത്താഴ സ്മരണയിൽ ക്രൈസ്തവര്‍ പെസഹ ആചരിച്ചു. അന്ത്യഅത്താഴ വേളയില്‍ യേശു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മപുതുക്കി പള്ളികളിൽ കാല്‍കഴുകല്‍ ശുശ്രൂഷയും നടന്നു. ദുഃഖവെള്ളിയാഴ്ച കുരിശിന്റെ വഴിയും പ്രത്യേക പ്രാർഥനയും നടക്കും. ഈസ്റ്റർ ശുശ്രൂഷകൾ ദേവാലയങ്ങളിൽ ശനിയാഴ്ച രാത്രിയും ഞായറാഴ്ച പുലർച്ചയുമായി നടക്കും. പത്തനംതിട്ട സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ പെസഹദിനം നടന്ന തിരുക്കർമങ്ങൾക്കും കാൽകഴുകൽ ശുശ്രൂഷക്കും പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മുഖ്യകാർമികത്വം വഹിച്ചു. മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലീമിസ് മെത്രാപ്പോലീത്തയും ചന്ദനപ്പള്ളി സൻെറ് ജോർജ് തീർഥാടന കത്തോലിക്ക ദേവാലയത്തിൽ യൂഹാനോൻ മാർ ക്രിസോസ്റ്റവും മഞ്ഞനിക്കര സെന്‍റ് സ്റ്റീഫൻസ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ യൂഹാനോൻ മാർ മിലിത്തിയോസ്, ഗീവർഗീസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്തമാരും കാൽകഴുകൽ ശുശ്രൂഷകൾക്ക് മുഖ്യകാർമികത്വം വഹിച്ചു. പത്തനംതിട്ടയിൽ സംയുക്ത കുരിശിന്‍റെ വഴി ഇന്ന് പത്തനംതിട്ട: ക്രിസ്തുവിന്‍റെ പീഡാനുഭവത്തെയും കുരിശുമരണത്തെയും സ്മരിച്ച് ദുഃഖവെള്ളിയാഴ്ച രാവിലെ പത്തനംതിട്ടയിൽ സംയുക്ത കുരിശിന്‍റെ വഴി നടക്കും. നഗരത്തിലെ സിറോ മലങ്കര, മലബാർ, ലത്തീൻ സഭകളുടെ ആഭിമുഖ്യത്തിലാണ് സ്ലീവാപ്പാത നടത്തപ്പെടുന്നത്. പത്തനംതിട്ട മേരിമാത അങ്കണത്തിൽ ആരംഭിച്ച് സെന്‍റ് പീറ്റേഴ്സ് ദേവാലയത്തിൽ സമാപിക്കും. പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മെത്രാപ്പോലീത്ത നേതൃത്വം നൽകും. പത്തനതിട്ട വൈദിക ജില്ല വികാരി എബ്രഹാം മണ്ണിൽ, മേരിമാത ഫൊറോന വികാരി ജേക്കബ് ചാത്തനാട്ട്, പുത്തൻപീടിക ലത്തിൻ ഇടവക വികാരി ജസ്റ്റിൻ ലോറൻസ് എന്നിവർ സഹകാർമികരായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story