Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവിഷുവിന്​ ക്ഷേ​ത്രങ്ങൾ...

വിഷുവിന്​ ക്ഷേ​ത്രങ്ങൾ ഒരുങ്ങി

text_fields
bookmark_border
പത്തനംതിട്ട: വെട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ വിഷു ഉത്സവം വെള്ളിയാഴ്ച നടക്കും. പുലർച്ച നാലിന്​ വിഷുക്കണി ദർശനം. തുടർന്ന്​ വിഷുക്കൈനീട്ടം നൽകൽ. 5.30ന് നാണയം നിറക്കൽ വഴിപാട്, 11ന്​ വിഷ്ണുപൂജ, വൈകീട്ട് 6.40ന് ആകാശദീപക്കാഴ്ച. വെട്ടിപ്പുറം കരിമ്പനക്കൽ ദേവീക്ഷേത്രത്തിലെ പൊങ്കാല വെള്ളിയാഴ്ച നടക്കും. രാവിലെ ആറിന് മഹാഗണപതിഹോമം, എട്ടിന് പൊങ്കാല അടുപ്പിൽ മേൽശാന്തി രാധാകൃഷ്ണൻ നമ്പൂതിരി തിരിതെളിക്കും. തുടർന്ന് പൊങ്കാല, ഉച്ചക്ക്​ അന്നദാനം, വൈകീട്ട്​ ദീപക്കാഴ്ച. വള്ളിക്കോട് തൃക്കോവിൽ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ ഉത്സവം വെള്ളിയാഴ്ച സമാപിക്കും. രാവിലെ ഏഴിന്​ വിഷുക്കണി ദർശനം. ഉത്സവത്തിന് സമാപനംകുറിച്ച്​ 10ന് ആറാട്ട് ബലി, വൈകീട്ട്​ 3.30ന് ആറാട്ട് എഴുന്നള്ളത്ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story