Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:43 AM IST Updated On
date_range 14 April 2022 5:43 AM ISTപന്തളത്ത് വ്യാപക നാശംവിതച്ച് മഴയും കാറ്റും
text_fieldsbookmark_border
പന്തളം: ഒരാഴ്ചയായി തുടരുന്ന കനത്ത മഴയും കാറ്റും പന്തളത്ത് വ്യാപക നാശം വിതച്ചു. എം.സി റോഡിൽ വൻതോതിൽ വെള്ളം ഉയർന്നത് വാഹനഗതാഗതം ദുഷ്കരമാക്കി. മരങ്ങൾ ലൈനിൽ വീണതിനെത്തുടർന്ന് പലയിടത്തും മണിക്കൂറുകളോളം വൈദ്യുതി നിലച്ചു. കാറ്റിൽ വീടുകളുടെ മേൽക്കൂര തകർന്നു. പന്തളം വൈദ്യുതി സെക്‌ഷൻ പരിധിയിൽ ഒട്ടേറെ നഷ്ടമുണ്ടായി. ചേരിയക്കൽ, കടയ്ക്കാട് മുടിയൂർക്കോണം, കുരമ്പാല, പുഴിക്കാട് എന്നിവിടങ്ങളിൽ വൈദ്യുതി തടസ്സം പതിവാണ്. കടയ്ക്കാട്-വേദി ജങ്ഷൻ റോഡിൽ തൈമണ്ണിൽ അശാസ്ത്രീയ റോഡ് നിർമാണംമൂലം റോഡിൽ വെള്ളം നിറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story