Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightവേനല്‍മഴയില്‍ വീടി‍െൻറ...

വേനല്‍മഴയില്‍ വീടി‍െൻറ സംരക്ഷണഭിത്തി ഇടിഞ്ഞു; ഭീതിയിൽ രണ്ട്​ കുടുംബങ്ങള്‍

text_fields
bookmark_border
വേനല്‍മഴയില്‍ വീടി‍െൻറ സംരക്ഷണഭിത്തി ഇടിഞ്ഞു;   ഭീതിയിൽ രണ്ട്​ കുടുംബങ്ങള്‍
cancel
വേനല്‍മഴയില്‍ വീടി‍ൻെറ സംരക്ഷണഭിത്തി ഇടിഞ്ഞു; ഭീതിയിൽ രണ്ട്​ കുടുംബങ്ങള്‍ റാന്നി: വേനല്‍മഴയില്‍ വീടി‍ൻെറ സംരക്ഷണ ഭിത്തി ഇടിഞ്ഞതോടെ ഭീതിയിലായി രണ്ട്​ കുടുംബങ്ങള്‍. അങ്ങാടി ഈട്ടിച്ചുവട് കോയിപ്പുറത്ത് ജോസഫ് തോമസി‍ൻെറ വീടി‍ൻെറ സംരക്ഷണ ഭിത്തിയാണ് തകര്‍ന്നത്. ഭിത്തി ഇടിഞ്ഞതോടെ ഇതിനോടുചേര്‍ന്നുനിന്ന അടുത്ത വസ്തുവിലെ കൂറ്റന്‍ മരത്തി‍ൻെറ ചുവട്ടിലെ മണ്ണും ഇടിഞ്ഞു. ഇതോടെ സമീപത്ത്​ താമസിക്കുന്ന കുറ്റിയാനില്‍ സജുവി‍ൻെറ വീടും അപകട ഭീഷണിയിലായി. അങ്ങാടിയിലെ ചിറയ്ക്കല്‍പടി-തൃക്കോമല പള്ളിപ്പടി റോഡിലാണ് പ്രകൃതിക്ഷോഭംമൂലം രണ്ട്​ കുടുംബങ്ങള്‍ ഭീതിയിൽ കഴിയുന്നത്. കെട്ടി‍ൻെറ ബലക്ഷയവും മണ്ണിടിഞ്ഞതും മൂലം സമീപത്തെ വലിയമരം വേരുപൊട്ടിയ നിലയിലാണ്. ഇത് ശക്തമായ കാറ്റടിച്ചാല്‍ മറിഞ്ഞുവീഴാന്‍ സാധ്യതയേറെയാണ്. അപകട ഭീഷണിയിലായ മരം മുറിച്ചുമാറ്റണമെന്ന ആവശ്യവുമായി അങ്ങാടി വില്ലേജ് ഓഫിസില്‍ സമീപിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. ഉദ്യോഗസ്ഥരെത്തി മരം മുറിച്ചുമാറ്റാന്‍ ആവശ്യപ്പെട്ടപ്പോള്‍ നിഷേധാത്മക നിലപാടാണ് ഉടമ സ്വീകരിച്ചതെന്ന് സജു പറഞ്ഞു. മുറ്റത്തി‍ൻെറ കെട്ടിടിഞ്ഞുവീണ് റോഡിലെ വൈദ്യുതി തൂണും ചരിഞ്ഞുനില്‍ക്കുകയാണ്. Ptl rni _1 ഫോട്ടോ: അങ്ങാടി ഈട്ടിച്ചുവട് കോയിപ്പുറത്ത് ജോസഫ് തോമസി‍ൻെറ വീടി‍ൻെറ സംരക്ഷണഭിത്തി തകര്‍ന്നനിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story