Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightഇന്ന്​ പെസഹ ആചരണം

ഇന്ന്​ പെസഹ ആചരണം

text_fields
bookmark_border
പത്തനംതിട്ട: തിരുവത്താഴ സ്മരണയിൽ ക്രൈസ്തവര്‍ ഇന്ന് പെസഹ ആചരിക്കും. നോമ്പി‍ൻെറ പ്രധാന ദിവസങ്ങളില്‍ ഒന്നുകൂടിയാണ് പെസഹ. അന്ത്യത്താഴ വിരുന്നി‍ൻെറ ഓർമ പുതുക്കലി‍ൻെറ ഭാഗമായി പെസഹ വ്യാഴാഴ്ച വീടുകളിൽ പെസഹ അപ്പവും ഉണ്ടാക്കും. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതി‍ൻെറ ഓര്‍മപുതുക്കി പള്ളികളിൽ കാല്‍കഴുകല്‍ ശുശ്രൂഷയും നടക്കും. വ്യാഴാഴ്ച രാവിലെയും വൈകീട്ടുമായി ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന ശുശ്രൂഷകള്‍ നടക്കും. ദുഃഖവെള്ളിയാഴ്ച കുരിശി‍ൻെറ വഴിയും പ്രത്യേക പ്രാർഥനകളും നടക്കും. സെന്‍റ് പീറ്റേഴ്സ് കത്തീഡ്രലിൽ പെസഹ വ്യാഴാഴ്ച തിരുക്കർമങ്ങൾ‌ക്ക് പത്തനംതിട്ട രൂപത അധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയോസ് മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട്​ 3.30ന് പ്രാർഥനയെ തുടർന്ന് മെത്രാപ്പോലീത്ത കാൽകഴുകൽ ശുശ്രൂഷ നിർവഹിക്കും. തുടർന്ന് പെസഹ കുർബാന അർപ്പിക്കും. മാക്കാംകുന്ന് സെന്‍റ് സ്റ്റീഫൻസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പെസഹ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് കാൽകഴുകൽ ശ്രുശ്രുഷ നടക്കും. തുമ്പമൺ ഭദ്രാസനാധിപൻ കുറിയാക്കോസ് മാർ ക്ലിമീസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും. ഫാ. ലൈജു മാത്യു വചന ശുശ്രൂഷ നടത്തും. ചന്ദനപ്പള്ളി സൻെറ്​​ ജോർജ്​ തീർഥാടന കത്തോലിക്ക ദേവാലയത്തിൽ കാൽകഴുകൽ ശുശ്രൂഷകൾക്ക്​ യൂഹാനോൻ മാർക്രിസോസ്​​റ്റം മുഖ്യ കാർമികത്വം വഹിക്കും. മഞ്ഞിനിക്കര സെന്‍റ്​ സ്റ്റീഫൻസ്​ യാക്കോബായ സുറിയാനി കത്തീഡ്രലിൽ കാൽകഴുകൽ ശുശ്രൂഷകൾക്ക്​​ യൂഹാനോൻ ​മോർ മിലിത്തിയോസ്, ​ ഗീവർഗീസ്​ മോർ അത്തനാസ്യോസ്​ മെത്രാപ്പോലീത്തമാർ മുഖ്യ കാർമികത്വം വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story