Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 April 2022 5:39 AM IST Updated On
date_range 14 April 2022 5:39 AM ISTഇലന്തൂര്‍ ഗവ. കോളജിന് സ്ഥലം എടുപ്പ്; പ്രത്യേക ഗ്രാമസഭ ചേർന്നു
text_fieldsbookmark_border
പത്തനംതിട്ട: ഇലന്തൂര്‍ ഗവ. കോളജ് സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രത്യേക ഗ്രാമസഭ നടത്തി. ഇലന്തൂര്‍ പൂമലക്കുന്നില്‍ നടത്തിയ പ്രത്യേക ഗ്രാമസഭ പഞ്ചായത്ത് പ്രസിഡന്‍റ് മേഴ്‌സി മാത്യു ഉദ്ഘാടനം ചെയ്തു. ഒമ്പതാം വാര്‍ഡ് മെംബറും ഗ്രാമസഭ കണ്‍വീനറുമായ കെ.ജി. സുരേഷ് അധ്യക്ഷത വഹിച്ചു. റവന്യൂ ഇന്‍സ്‌പെക്ടര്‍ ജി. പ്രസാദ് കോളജിന് ആവശ്യമായ സ്ഥലം ഏറ്റെടുക്കല്‍ വിശദീകരിച്ചു. വികസനകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സൻ ഇ.എ. ഇന്ദിര, ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍മാന്‍ കെ.പി. മുകുന്ദന്‍, ബ്ലോക്ക് മെംബര്‍ അജി അലക്‌സ്, മെംബർമാരായ തുളസിയമ്മ, കെ.ആര്‍. വിന്‍സന്‍ തോമസ് ചിറക്കാല, പ്രിന്‍സിപ്പൽ ഷൈലജ, അസിസ്റ്റന്‍റ് പ്രിന്‍സിപ്പൽ ജിജു വി. ജേക്കബ്, സുധീന്ദ്രന്‍, മുന്‍ മെംബർമാരായ ഹരിദാസ് ഇലന്തൂര്‍, ഇന്ദിര മോഹന്‍ എന്നിവര്‍ സംസാരിച്ചു. പാടശേഖരം സന്ദർശിച്ചു പത്തനംതിട്ട: വേനൽ മഴയിൽ മടവീഴ്ച സംഭവിച്ച് നെൽകൃഷിക്ക് നാശം ഉണ്ടായ പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ-ഇരുകര പാടശേഖരം ബി.ജെ.പി ജില്ല പ്രസിഡന്‍റ് വി.എ. സൂരജ്, കർഷകമോർച്ച ജില്ല അധ്യക്ഷൻ ശ്യാം തട്ടയിൽ എന്നിവരുടെ നേതൃത്വത്തിലെ സംഘം സന്ദർശിച്ചു. എല്ലാ കർഷകർക്കും നാശനഷ്ടങ്ങൾക്കനുസരിച്ച് സർക്കാർ സഹായം നൽകണമെന്ന് സൂരജ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story