Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPathanamthittachevron_rightകുത്തഴിഞ്ഞ ട്രാഫിക്...

കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരം; നഗരം ഗതാഗതക്കുരുക്കിൽ

text_fields
bookmark_border
കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരം; നഗരം ഗതാഗതക്കുരുക്കിൽ
cancel
പന്തളം: കുത്തഴിഞ്ഞ ട്രാഫിക് പരിഷ്കാരങ്ങൾ മൂലം നഗരം ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്നു. തിരക്കേറിയ എം.സി റോഡിൽ വാഹനക്കുരുക്ക്​ കാരണം ആംബുലൻസുകൾ ഉൾപ്പെടെ ഏറെനേരം കുടുങ്ങിക്കിടക്കേണ്ടിവരുന്നു. എം.സി റോഡിൽ വി.ഐ.പി വാഹനങ്ങളുടെ തിരക്ക്കൂടിയെത്തിയാൽ ഗതാഗതക്കുരുക്കേറും. ജങ്ഷനിൽ റോഡി‍‍ൻെറ അവസ്ഥയും ദയനീയമാണ്. ഇരുചക്രവാഹനയാത്രികരും കാൽനടക്കാരുമാണ് ഏറെ വലയുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് മതിയായ പാർക്കിങ് സൗകര്യമില്ലാത്തതും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നു. നഗരസഭ ഏറെ കൊട്ടിഗ്​ഘോഷിച്ച്​ നടപ്പാക്കിയ ഗതാഗത പരിഷ്കാരം തുടക്കത്തിലേ പാളി. സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്ന്​ ഇറങ്ങുന്ന ബസുകൾക്ക്​ നിശ്ചിത സ്ഥലം നഗരസഭ ഒരുക്കിയെങ്കിലും അവിടെ ബസ്​ നിർത്താറില്ല. ബസ് സ്റ്റോപ്പുകളിലും പന്തളം - പത്തനംതിട്ട , പന്തളം - മാവേലിക്കര റോഡുകളിലും ഇരുചക്രവാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ബസ് ജീവനക്കാർക്കും യാത്രക്കാർക്കും ബുദ്ധിമുട്ടുണ്ടാക്കുന്നു. മാവേലിക്കര ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിന്​ മുന്നിൽ ഇരുചക്രവാഹനങ്ങൾ ഉൾപ്പെടെയുള്ളവ പാർക്ക്‌ ചെയ്യുന്നതിനാൽ യാത്രക്കാർക്ക് ഇവിടേക്ക് പ്രവേശിക്കാനും ബസുകൾ നിർത്താനും പ്രയാസപ്പെടുന്നുണ്ട്. പന്തളം- പത്തനംതിട്ട റോഡി‍ൻെറ ഒരു ഭാഗം മുഴുവനും ഇരുചക്രവാഹനങ്ങൾ കൈയടക്കിയിരിക്കുകയാണ്. ഫോട്ടോ: പന്തളം-പത്തനംതിട്ട റോഡിൽ ജങ്​ഷന്​ കിഴക്ക് വശം പാർക്ക് ചെയ്തിരിക്കുന്ന ഇരുചക്രവാഹനങ്ങൾ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story