Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:37 AM IST Updated On
date_range 13 April 2022 5:37 AM ISTവീടുകയറി ആക്രമണം നടത്തിയ ദമ്പതികളിൽ ഭർത്താവ് അറസ്റ്റിൽ
text_fieldsbookmark_border
തിരുവല്ല: ചാത്തമല സ്വദേശിനിയുടെ വീട് കയറി ദമ്പതികൾ നടത്തിയ ആക്രമണക്കേസിൽ ഭർത്താവ് അറസ്റ്റിലായി. മഞ്ഞാടി തുണ്ടിയിൽ വീട്ടിൽ ബൈജു ബാബുവിനെയാണ് (37) തിരുവല്ല പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്. ചാത്തമല സ്മിത ഭവനിൽ സ്മിതയുടെ വീട് കയറി ആക്രമണം നടത്തുകയും ഇന്നോവ ക്രിസ്റ്റ കാർ അടിച്ചുതകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്. ബൈജുവിന്‍റെ ഭാര്യ ഷൈനി ഒളിവിലാണ്. സ്മിതയും ബൈജുവിന്‍റെ ഭാര്യ ഷൈനിയും തമ്മിൽ നിലനിന്നിരുന്ന സാമ്പത്തിക തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെ സ്മിതയുടെ വീട്ടിലെത്തിയ ബൈജുവും ഭാര്യ ഷൈനിയും ചേർന്ന് സ്മിതയെ കൈയേറ്റം ചെയ്യുകയും വീടിന്‍റെ പോർച്ചിൽ കിടന്ന കാറിന്‍റെ ഗ്ലാസ് തകർക്കുകയുമായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ ബൈജു ബാബുവിനെ റിമാന്‍ഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
