Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:36 AM IST Updated On
date_range 13 April 2022 5:36 AM ISTഅഭിരുചി കണ്ടെത്താന്‍ ശിശുക്ഷേമ സമിതിയുടെ അവധിക്കാല പഠനക്ലാസ്
text_fieldsbookmark_border
പത്തനംതിട്ട: വിദ്യാര്‍ഥികളുടെ അഭിരുചി തിരിച്ചറിയുന്നതിനും പ്രചോദനം നല്‍കുന്നതിനുമായി ജില്ല ശിശുക്ഷേമ സമിതി അവധിക്കാല പഠനക്ലാസ് നടത്തുന്നു. ഈ മാസം 18 മുതല്‍ മേയ് 17 വരെ അടൂര്‍ ഗവ.യു.പി സ്‌കൂളിലും ബി.ആര്‍.സി ഓഫിസിലുമായാണ് ബാലോത്സവം 2022 എന്ന പേരില്‍ പഠന ക്ലാസ് നടത്തുന്നത്. പ്രമുഖരുമായി സംവാദിക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് ഈ വേനല്‍ക്കാല ക്ലാസിലൂടെ അവസരം ലഭിക്കുമെന്ന് കലക്ടര്‍ ഡോ. ദിവ്യ എസ്.അയ്യര്‍ പറഞ്ഞു. പഠന ക്ലാസില്‍ എട്ടു മുതല്‍ 16 വയസ്സുവരെയുള്ള വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. ചിത്രരചന, ഒറിഗാമി, പ്രസംഗകല, ശാസ്ത്രീയ സംഗീതം, ഫോട്ടോഗ്രഫി, നൃത്തം, വയലിന്‍, തബല, ഗിറ്റാര്‍ എന്നീ മേഖലകളില്‍ പ്രഗല്ഭരായ അധ്യാപകര്‍ പഠനക്ലാസുകള്‍ നയിക്കും. ഒരു കുട്ടിക്ക് മൂന്നു വിഷയങ്ങളില്‍ പങ്കെടുക്കാം. രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക് ഒന്നുവരെ ക്ലാസുകളും ഉച്ചക്ക് രണ്ടുമുതല്‍ അഞ്ചുവരെ പ്രമുഖരുമായുള്ള സംവാദം, നാടന്‍പാട്ട്, മോട്ടിവേഷന്‍ ക്ലാസ് എന്നിവയും നടത്തും. പഠനക്ലാസിനെക്കുറിച്ച് വിശദീകരിക്കുന്നതിന് നടത്തിയ വാര്‍ത്തസമ്മേളനത്തില്‍ ജില്ല ശിശുക്ഷേമ സമിതി സെക്രട്ടറി ജി. പൊന്നമ്മ, ട്രഷറര്‍ ആര്‍. ഭാസ്‌കരന്‍ നായര്‍, ജോയന്‍റ് സെക്രട്ടറി എം.എസ്. ജോണ്‍, കെ.കെ. വിമല്‍ രാജ് തുടങ്ങിയവര്‍ പങ്കെടുത്തു. കൂടുതല്‍ വിവരങ്ങള്‍ക്ക് 9645374919, 9400063953 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക. ജില്ല വികസന സമിതി യോഗം പത്തനംതിട്ട: ജില്ല വികസന സമിതി യോഗം ഈമാസം 30ന് രാവിലെ 11നും പ്രി-ഡി.ഡി.സി യോഗം 23ന് രാവിലെ 11നും ചേരുമെന്ന് ജില്ല പ്ലാനിങ് ഓഫിസര്‍ അറിയിച്ചു. തൊഴില്‍രഹിതര്‍ക്ക് വായ്പക്ക് അപേക്ഷിക്കാം പത്തനംതിട്ട: ജില്ലയിലെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതര്‍ക്ക് വസ്തു, ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ സ്വയംതൊഴില്‍, വിവാഹം, ഭവനം, ഭവന പുനഃരുദ്ധാരണ, വാഹന (ഓട്ടോറിക്ഷ മുതല്‍ ടാക്സി കാര്‍, ഗുഡ്സ് കാരിയര്‍ ഉൾപ്പെടെ കമേഴ്‌സ്യല്‍ വാഹനങ്ങള്‍) വായ്പകള്‍ക്ക് അപേക്ഷിക്കാം. സ്വയംതൊഴില്‍, വാഹന വായ്പക്ക് കുടുംബ വാര്‍ഷിക വരുമാനം 3,50,000 രൂപയില്‍ കവിയരുത്. പ്രായം 18നും 55നും മധ്യേ. പെണ്‍കുട്ടികളുടെ വിവാഹ വായ്പക്ക് അപേക്ഷിക്കുന്ന രക്ഷാകര്‍ത്താവിന്‍റെ പ്രായപരിധി 65 വയസ്സ്. വരുമാനപരിധി 3,00,000 രൂപ. വാഹന വായ്പക്ക് അപേക്ഷിക്കുന്നവര്‍ക്ക് ലൈസന്‍സ് ഉണ്ടായിരിക്കണം. അപേക്ഷഫോമും കൂടുതല്‍ വിവരങ്ങള്‍ക്കും എം.സി റോഡില്‍ പന്തളം പോസ്റ്റ് ഓഫിസിനു സമീപമുള്ള അഞ്ജലി ബില്‍ഡിങ്ങിന്‍റെ ഒന്നാംനിലയില്‍ പ്രവര്‍ത്തിക്കുന്ന കോര്‍പറേഷന്‍റെ ജില്ല ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍: 9400068503.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story